---
title: "ചുമട്ടുതൊഴിലാളി യൂനിയന്‍  ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി"
english_title: "Marched to the Collectorat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106132/marched-to-the-collectorat"
published_at: "2023-03-30T15:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6425637d920cf_Screenshot_2023-03-30-15-46-19-67_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# ചുമട്ടുതൊഴിലാളി യൂനിയന്‍  ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി

> **Lead Summary:** **കണ്ണൂര്‍**: ചുമട്ടുതൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി)ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ ജില്ലാസെക്രട്ടറി സി.പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, ചുമട്ടുതൊഴിലാളി നിയമഭേദഗതിക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ശുപാര്‍ശ ചെയ്ത വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ,വി സിദിഖ്, ടി.എ ഖാദര്‍ സംസാരിച്ചു.

## Article Content

**കണ്ണൂര്‍**: ചുമട്ടുതൊഴിലാളി യൂനിയന്‍ (എ.ഐ.ടി.യു.സി)ജില്ലാകമ്മിറ്റിയുടെ നേതൃത്വത്തില്‍ കലക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി. സി.പി.ഐ ജില്ലാസെക്രട്ടറി സി.പി സന്തോഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. ചുമട്ടുതൊഴിലാളികളുടെ തൊഴിലും കൂലിയും സംരക്ഷിക്കുക, ചുമട്ടുതൊഴിലാളി നിയമഭേദഗതിക്ക് സര്‍ക്കാര്‍ നടപടി സ്വീകരിക്കുക, ചുമട്ടുതൊഴിലാളി ക്ഷേമനിധി ബോര്‍ഡ് ശുപാര്‍ശ ചെയ്ത വര്‍ധിപ്പിച്ച ആനുകൂല്യങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാരം നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു മാര്‍ച്ച്. എ.ഐ.ടി.യു.സി സംസ്ഥാന വൈസ് പ്രസിഡന്റ് താവം ബാലകൃഷ്ണന്‍ അധ്യക്ഷനായി. കെ,വി സിദിഖ്, ടി.എ ഖാദര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106132/marched-to-the-collectorat)