---
title: "സാന്ത്വനയാത്രയിലൂടെ സ്വരൂപിച്ച ധനസഹായം ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി"
english_title: "Funding was handed over to the Medical Assistance Committee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106140/funding-was-handed-over-to-the-medical-assistance-committee"
published_at: "2023-03-30T16:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642571b29ec19_IMG-20230330-WA0224.jpg"
keywords: []
---

# സാന്ത്വനയാത്രയിലൂടെ സ്വരൂപിച്ച ധനസഹായം ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി

> **Lead Summary:** സാന്ത്വനയാത്രയിലൂടെ സ്വരൂപിച്ച ധനസഹായം ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. സന്നദ്ധപ്രവര്‍ത്തരുടെ സംഘടനയായ മാതമംഗലം കൂട്ടായ്മയും ശ്രീനിധി ബസ് സര്‍വീസും ചേര്‍ന്നാണ് സാന്ത്വനയാത്ര നടത്തിയത്. ലിംഫോമ രോഗത്തെ തുടര്‍ന്ന് മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്ന കുഞ്ഞിമംഗലം തലായിലെ ഓട്ടോ തൊഴിലാളി സത്യന്‍ - സവിത ദമ്പതികളുടെ മകന്‍ മാതമംഗലം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ സൂര്യ കിരണിനെ സഹായിക്കാന്‍ നടത്തിയ സാന്ത്വനയാത്രയിലുടെ സ്വരൂപിച്ച ധനസഹായം ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.

## Article Content

സാന്ത്വനയാത്രയിലൂടെ സ്വരൂപിച്ച ധനസഹായം ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. സന്നദ്ധപ്രവര്‍ത്തരുടെ സംഘടനയായ മാതമംഗലം കൂട്ടായ്മയും ശ്രീനിധി ബസ് സര്‍വീസും ചേര്‍ന്നാണ് സാന്ത്വനയാത്ര നടത്തിയത്. ലിംഫോമ രോഗത്തെ തുടര്‍ന്ന് മംഗലാപുരത്ത് ചികിത്സയില്‍ കഴിയുന്ന കുഞ്ഞിമംഗലം തലായിലെ ഓട്ടോ തൊഴിലാളി സത്യന്‍ - സവിത ദമ്പതികളുടെ മകന്‍ മാതമംഗലം ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ഥിയായ സൂര്യ കിരണിനെ സഹായിക്കാന്‍ നടത്തിയ സാന്ത്വനയാത്രയിലുടെ സ്വരൂപിച്ച ധനസഹായം ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി.

സന്നദ്ധപ്രവര്‍ത്തരുടെ സംഘടനയായ മാതമംഗലം കൂട്ടായ്മയും ശ്രീനിധി ബസ് സര്‍വീസും ചേര്‍ന്നാണ് സാന്ത്വനയാത്ര നടത്തിയത്. സാന്ത്വനയാത്രയുമായി സഹകരിച്ച് യാത്രക്കാരും, വ്യാപാരികളും നാട്ടുകാരും നല്‍കിയ 51,000 ത്തോളം രൂപ പെരുമ്പടവില്‍ നടന്ന ചടങ്ങില്‍ ചികിത്സാ സഹായ കമ്മിറ്റിക്ക് കൈമാറി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുനിജ ബാലകൃഷ്ണന്‍ ചടങ്ങ് ഉദ്ഘാടനം ചെയ്തു. രമേശന്‍ ഹരിത അധ്യക്ഷനായി. ചപ്പാരപ്പടവ് ഗ്രാമപഞ്ചായത്തംഗം എം.വി. ജ്യോതി ലക്ഷ്മി, ശ്രീനിധി ബസ് സര്‍വീസ് ഉടമ സി.കെ. ഗംഗാധരന്‍, കെ.വി. സുനില്‍, കെ. ജിതേഷ്, ടി.വി. സുരേഷ്ബാബു, പെരിങ്ങോം ഹാരിസ് എന്നിവര്‍ സംസാരിച്ചു. ചികിത്സാസഹായ കമ്മിറ്റിക്കുവേണ്ടി സന്തോഷ് കുഞ്ഞിമംഗലം തുക ഏറ്റുവാങ്ങി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106140/funding-was-handed-over-to-the-medical-assistance-committee)