---
title: "ബൈക്കപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക് "
english_title: "A young man is seriously injured in a bike accident "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106253/a-young-man-is-seriously-injured-in-a-bike-accident"
published_at: "2023-03-31T10:05:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642663302e18d_IMG-20230331-WA0014.jpg"
keywords: []
---

# ബൈക്കപകടത്തില്‍ യുവാവിന് ഗുരുതര പരിക്ക് 

> **Lead Summary:** **മാനന്തവാടി**: മാനന്തവാടി കല്ലോടി റൂട്ടില്‍ ബൈക്കപകടത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. പാതിരിച്ചാല്‍ കുന്നത്ത് ജോണിയുടെ മകന്‍ റിനില്‍ നാണ് പരിക്കേറ്റത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ റിനിലിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. യാത്രക്കിടെ കാല്‍ നട യാത്രികന്റെ കയ്യില്‍ ഹാന്‍ഡില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

## Article Content

**മാനന്തവാടി**: മാനന്തവാടി കല്ലോടി റൂട്ടില്‍ ബൈക്കപകടത്തില്‍ യുവാവിന് ഗുരുതര പരിക്കേറ്റു. പാതിരിച്ചാല്‍ കുന്നത്ത് ജോണിയുടെ മകന്‍ റിനില്‍ നാണ് പരിക്കേറ്റത്. രാത്രി എട്ട് മണിയോടെയായിരുന്നു സംഭവം. തലയ്ക്ക് പരിക്കേറ്റ റിനിലിനെ മാനന്തവാടി മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചുവെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ വിദഗ്ധ ചികിത്സാര്‍ത്ഥം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോയി. യാത്രക്കിടെ കാല്‍ നട യാത്രികന്റെ കയ്യില്‍ ഹാന്‍ഡില്‍ തട്ടി നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം സംഭവിച്ചതെന്ന് നാട്ടുകാര്‍ പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106253/a-young-man-is-seriously-injured-in-a-bike-accident)