---
title: "അധികാരത്തിൽ കടിച്ചു തൂങ്ങാതെ രാജിവയ്ക്കണം - ലോകായുക്ത നടപടി മുഖ്യമന്ത്രിക്ക് തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ"
english_title: "K surendran against cm"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106276/k-surendran-against-cm"
published_at: "2023-03-31T11:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64267ce5c3984_images.jpeg"
keywords: []
---

# അധികാരത്തിൽ കടിച്ചു തൂങ്ങാതെ രാജിവയ്ക്കണം - ലോകായുക്ത നടപടി മുഖ്യമന്ത്രിക്ക് തിരിച്ചടിയെന്ന് കെ സുരേന്ദ്രൻ

> **Lead Summary:** ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് തിരിച്ചടി തന്നെയാണെന്ന് കെ സുരേന്ദ്രൻ. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്കെതിരാണ്. ഈ വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

## Article Content

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് തിരിച്ചടി തന്നെയാണെന്ന് കെ സുരേന്ദ്രൻ. കേസ് മൂന്നംഗ ബെഞ്ചിന് വിട്ടെങ്കിലും ഒരു ജഡ്ജിയുടെ വിധി മുഖ്യമന്ത്രിക്കെതിരാണ്. ഈ വിധിയുടെ അടിസ്ഥാനത്തിൽ മുഖ്യമന്ത്രി രാജിവെക്കാൻ തയ്യാറാകണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.

ദുരിതാശ്വാസ ഫണ്ട് വകമാറ്റിയെന്ന കേസിലെ ലോകായുക്ത വിധി മുഖ്യമന്ത്രിക്ക് ആശ്വാസകരം എന്ന് വ്യാഖ്യാനിക്കുന്നത് ശരിയല്ലെന്നും സുരേന്ദ്രൻ പറഞ്ഞു. ലോകായുക്തയും വിധി ഒരു വര്‍ഷം വൈകിയത് തന്നെ സംശയാസ്പദമാണെന്ന ആരോപണം നേരത്തെ ഉയര്‍ന്നതാണ്. മുഖ്യമന്ത്രിയുടെ ധാര്‍മികത ചോദ്യം ചെയ്യുന്നത് തന്നെയാണ് ലോകായുക്ത വിധിയെന്നും മുഖ്യമന്ത്രി അധികാരത്തില്‍ കടിച്ച് തൂങ്ങാതെ രാജിവെക്കണമെന്നും കെ സുരേന്ദ്രൻ ആവശ്യപ്പെട്ടു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106276/k-surendran-against-cm)