---
title: "ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പഠനോത്സവവും വാതിൽപ്പുറ വായനാകേന്ദ്രം ഉദ്ഘാടനവും നിർവ്വഹിച്ചു  "
english_title: "Irrikkur government higher secondry school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106292/irrikkur-government-higher-secondry-school"
published_at: "2023-03-31T12:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642687e4a37de_IMG-20230331-WA0004.jpg"
keywords: []
---

# ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പഠനോത്സവവും വാതിൽപ്പുറ വായനാകേന്ദ്രം ഉദ്ഘാടനവും നിർവ്വഹിച്ചു  

> **Lead Summary:** ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പഠനോത്സവവും വാതിൽപ്പുറ വായനാകേന്ദ്രം ഉദ്ഘാടനവും അഡ്വ. സജീവ് ജോസഫ് എം.എൽ.എ. നിർവ്വഹിച്ചു.

## Article Content

ഇരിക്കൂർ ഗവ.ഹയർ സെക്കണ്ടറി സ്കൂളിൽ പഠനോത്സവവും വാതിൽപ്പുറ വായനാകേന്ദ്രം ഉദ്ഘാടനവും അഡ്വ. സജീവ് ജോസഫ് എം.എൽ.എ. നിർവ്വഹിച്ചു.

ബെസ്റ്റ് പി.ടി.എയ്ക്കുള്ള ജില്ലാ - സംസ്ഥാന അവാർഡുകളിലൂടെ ലഭിച്ച തുക ഉപയോഗപ്പെടുത്തി നിർമ്മിച്ച വാതിൽപ്പുറ വായനാ കേന്ദ്രത്തിൻ്റേയും എസ്.സി.ഇ.ആർ.ടി.യുടെ സഹായത്തോടെ ഒരുക്കിയ അറിവുകൾ പകരുന്ന പുസ്തകങ്ങളുമായി തേനറയും ഈ വർഷത്തെ സ്കൂളിലെ പഠന പ്രവർത്തനങ്ങളുടെ നേരനുഭവം നൽകുന്ന പഠനനോത്സവ ചടങ്ങും സ്കൂൾ അംങ്കണത്തിൽ ഉദ്ഘാടനം ചെയ്തു.

പി. ടി.എ പ്രസിഡണ്ട് കെ.കെ. അബ്ദുള്ള ഹാജി ചടങ്ങിന് അധ്യക്ഷനായി. പ്രിൻസിപ്പൽ സി.റീന സ്വാഗതം പറഞ്ഞ പരിപാടിയിൽ ഹെഡ്മാസ്റ്റർ വി.സി. ഷൈലജ, സ്റ്റാഫ് സെക്രട്ടറി ടി. സുനിൽ കുമാർ, മുൻ പി.ടി.എ പ്രസിഡണ്ട് നൗഷാദ് കൂട്ടാളി, എം.മുരളീധരൻ, കെ.പി. സുനിൽ കുമാർ തുടങ്ങിയവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106292/irrikkur-government-higher-secondry-school)