---
title: "മോദി ഹഠാവോ, ദേശ് ബച്ചാവോ; പ്രധാനമന്ത്രിക്കെതിരെ ഗുജറാത്തിലും പോസ്റ്ററുകൾ"
english_title: "Gujarat poster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106298/gujarat-poster"
published_at: "2023-03-31T12:47:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426892fd07d3_Prime-Minister-Narendra-Modi-_1680115095534_1680115095789_1680115095789.jpg"
keywords: []
---

# മോദി ഹഠാവോ, ദേശ് ബച്ചാവോ; പ്രധാനമന്ത്രിക്കെതിരെ ഗുജറാത്തിലും പോസ്റ്ററുകൾ

> **Lead Summary:** പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുജറാത്തിലും പോസ്റ്ററുകൾ. അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

## Article Content

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ഗുജറാത്തിലും പോസ്റ്ററുകൾ. അഹമ്മദാബാദ് നഗരത്തിന്റെ വിവിധ ഭാഗങ്ങളിലാണ് പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടത്.

മോദി ഹഠാവോ ദേശ് ബച്ചാവോ എന്നാണ് പോസ്റ്ററുകളിലെ വാചകം. പോസ്റ്റർ പതിച്ച സംഭവത്തിൽ എട്ട് പേരെ പോലീസ് അറസ്റ്റ് ചെയ്തു മോദിക്കെതിരെ ആം ആദ്മി പാർട്ടി രാജ്യവ്യാപകമായി പോസ്റ്റർ പ്രചാരണം ആരംഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ഗുജറാത്തിൽ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും എട്ട് പേരെ അറസ്റ്റ് ചെയ്തതും.

സംഭവത്തിൽ കേസെടുത്തതായും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106298/gujarat-poster)