---
title: "കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനാഘോഷം നടത്തി"
english_title: "Children's day kannur"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10630/childrens-day-kannur"
published_at: "2021-11-14T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190c7e27e55a_PicsArt_11-14-01.53.07.jpg"
keywords: []
---

# കണ്ണൂർ ജില്ലാ ശിശുക്ഷേമ സമിതി ശിശുദിനാഘോഷം നടത്തി

> **Lead Summary:** കണ്ണൂർ : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷ പൊതുസമ്മേളനം ഓൺലൈനായി നടത്തി. കുട്ടികളുടെ പ്രധാനമന്ത്രി മാസ്റ്റർ കെ പി മുഹമ്മദ് ഹാരിസ് ഉദ്‌ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് ആയി 

## Article Content

കണ്ണൂർ : ജില്ലാ ശിശുക്ഷേമ സമിതിയുടെ നേതൃത്വത്തിൽ ശിശുദിനാഘോഷ പൊതുസമ്മേളനം ഓൺലൈനായി നടത്തി. കുട്ടികളുടെ പ്രധാനമന്ത്രി മാസ്റ്റർ കെ പി മുഹമ്മദ് ഹാരിസ് ഉദ്‌ഘാടനം ചെയ്തു. കുട്ടികളുടെ പ്രസിഡന്റ് ആയി 

തിരഞ്ഞെടുക്കപെട്ട  ദേവികപ്രകാശ് അധ്യക്ഷത വഹിച്ചു.

കണ്ണൂർ ജില്ലാ കലക്ടർ എസ് ചന്ദ്രശേഖർ ശിശുദിന സന്ദേശം നൽകി. 2021 ലെ ശിശുദിന സ്റ്റാമ്പും കലക്ടർ പ്രകാശനം ചെയ്തു.

കുട്ടികളുടെ സ്പീക്കർ  ലയ മരിയ ബെന്നി മുഖ്യ പ്രഭാഷണം നടത്തി.  ശിശുക്ഷേമ സമിതി ജില്ലാ സെക്രട്ടറി പി സുമേശൻ , വൈസ് പ്രസിഡന്റ് മൊടപ്പത്തി നാരായണൻ, ട്രഷറർ കെ എം രസിൽരാജ്, ചെറുപുഷ്പം  യു പി സ്കൂളിലെ മാസ്റ്റർ ആൽഫ്രഡ്‌ ലിയോ ബെന്നി, മുണ്ടേരി സെൻട്രൽ യു  പി സ്കൂളിലെ  പി പി നുഹ, ശിശുക്ഷേമ സമിതി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പങ്കെടുത്തു. 

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10630/childrens-day-kannur)