---
title: "കണിച്ചാർ പഞ്ചായത്ത് ഏഴാം വാർഡിലെ ശുചിത്വ സമിതി രൂപീകരണം ഏലപ്പീടികയിൽ വച്ച് നടന്നു"
english_title: "Kanichar "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106300/kanichar"
published_at: "2023-03-31T12:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64268c0d365d4_IMG-20230331-WA0022.jpg"
keywords: []
---

# കണിച്ചാർ പഞ്ചായത്ത് ഏഴാം വാർഡിലെ ശുചിത്വ സമിതി രൂപീകരണം ഏലപ്പീടികയിൽ വച്ച് നടന്നു

> **Lead Summary:** **കണിച്ചാർ** : പഞ്ചായത്ത് ഏഴാം വാർഡിലെ ശുചിത്വ സമിതി രൂപീകരണം ഏലപ്പീടികയിൽ വച്ച് നടന്നു. വാർഡ് മെമ്പർ ജിമ്മി അബ്രാഹാം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്, ഏലപ്പീടിക എൽ .പി .സ്കൂൾ പ്രധാന അദ്ധ്യാപിക മേരി സെബാസ്റ്റ്യൻ, അദ്ധ്യാപകൻ സജി.പി.എ, പി .ടി .എ .പ്രസിഡണ്ട് സിനോ ജോസ്, ആശാ വർക്കർ മിനി സജി, വായനശാല പ്രസിഡണ്ട് ജോബ്. ഒ.എ.അങ്കണവാടി ടീച്ചർ സിന്ധു , എം.എം.എസ് .ടി .പ്രമോട്ടർസിനോജ്, എഡിഎസ് പ്രസിഡണ്ട് സോഫി വയലിൽ, ഹരിത കർമ്മ സേനാംഗങ്ങൾ, വാർഡിലെ കച്ചവടക്കാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ ,യുവജന സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തീരുമാനങ്ങൾ: 1. വാർഡിലെ കച്ചവട സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവ ഏപ്രിൽ 10നുള്ളിൽ പ്ലാസ്റ്റിക്, പാഴ്‌വസ്തു, മാലിന്യ മുക്തമാക്കണം.

## Article Content

**കണിച്ചാർ** : പഞ്ചായത്ത് ഏഴാം വാർഡിലെ ശുചിത്വ സമിതി രൂപീകരണം ഏലപ്പീടികയിൽ വച്ച് നടന്നു. വാർഡ് മെമ്പർ ജിമ്മി അബ്രാഹാം, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ഗിരീഷ്, ഏലപ്പീടിക എൽ .പി .സ്കൂൾ പ്രധാന അദ്ധ്യാപിക മേരി സെബാസ്റ്റ്യൻ, അദ്ധ്യാപകൻ സജി.പി.എ, പി .ടി .എ .പ്രസിഡണ്ട് സിനോ ജോസ്, ആശാ വർക്കർ മിനി സജി, വായനശാല പ്രസിഡണ്ട് ജോബ്. ഒ.എ.അങ്കണവാടി ടീച്ചർ സിന്ധു , എം.എം.എസ് .ടി .പ്രമോട്ടർസിനോജ്, എഡിഎസ് പ്രസിഡണ്ട് സോഫി വയലിൽ, ഹരിത കർമ്മ സേനാംഗങ്ങൾ, വാർഡിലെ കച്ചവടക്കാർ, കുടുംബശ്രീ പ്രവർത്തകർ, തൊഴിലുറപ്പ് തൊഴിലാളികൾ ,യുവജന സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു. തീരുമാനങ്ങൾ: 1. വാർഡിലെ കച്ചവട സ്ഥാപനങ്ങൾ, പൊതു സ്ഥാപനങ്ങൾ എന്നിവ ഏപ്രിൽ 10നുള്ളിൽ പ്ലാസ്റ്റിക്, പാഴ്‌വസ്തു, മാലിന്യ മുക്തമാക്കണം.

2.കച്ചവട സ്ഥാപനങ്ങളുടെ ഉൾവശവും, പരിസരവും ഏപ്രിൽ 11 മുതൽ ആരോഗ്യ വകുപ്പ് പരിശോധന നടത്തുന്നതും വൃത്തിഹീനമായ സാഹചര്യം കണ്ടെത്തിയാൽ പിഴ ഈടാക്കുന്നതുമാണ്. 3. മഴക്കാലപൂർവ്വ ശുചീകരണത്തിൻ്റെ ഭാഗമായി ഏപ്രിൽ 10നകം വാർഡിലെ മുഴുവൻ കുടുംബങ്ങളും ശുചീകരിക്കുകയും, കൊതുക് വളരുന്ന സാഹചര്യം ഇല്ല എന്ന് ഉറപ്പ് വരുത്തുകയും വേണം. 4. ഏപ്രിൽ 11 മുതൽ ആരോഗ്യ സ്ക്വോഡ് പ്രവർത്തകർ ഭവന സന്ദർശനം നടത്തുന്നതാണ്. 5. വാർഡിലെ പൊതുപരിപാടികളും, വീടുകളിലെ വിശേഷ ചടങ്ങുകളും ഗ്രീൻ പ്രോട്ടോകോൾ പ്രകാരമാണ് നടക്കുന്നത് എന്ന് എല്ലാവരും ഉറപ്പ് വരുത്തണം. 6. വാർഡിൻ്റെ വിവിധ പ്രദേശങ്ങളിൽ വെച്ചിരിക്കുന്ന മിനി എം.സി.എഫുകളിൽ വീടുകളിലെ മാലിന്യം വീട്ടുടമസ്ഥർ കൊണ്ടു വയ്ക്കാൻ പാടില്ല. ഹരിത കർമ്മ സേനാഗങ്ങൾ ശേഖരിക്കുന്ന സാധനങ്ങൾ വയ്ക്കുന്നതിനാണ് എം.സി.എഫുകൾ. 7. കുപ്പികൾ ഉപയോഗശേഷം വലിച്ചെറിയാതെ ബോട്ടിൽ ബൂത്തിൽ തന്നെ നിക്ഷേപിക്കേണ്ടതാണ്. 8. ടൂറിസം പോയൻ്റുകൾ ശുചീകരിക്കുന്നതിൻ്റെ ഭാഗമായി 29-ാം മൈൽ വെള്ളച്ചാട്ടവും പരിസരവും ഏപ്രിൽ 11 ന് ശുചീകരിക്കും. ഇതിന് പരമാവധിയാളുകൾ പങ്കെടുക്കേണ്ടതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106300/kanichar)