---
title: "രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പെൻഷനേഴ്സ്  അസോസിയേഷൻ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി"
english_title: " Rahul gandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106306/rahul-gandhi"
published_at: "2023-03-31T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426925fa5a0f_IMG-20230331-WA0019.jpg"
keywords: []
---

# രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് പെൻഷനേഴ്സ്  അസോസിയേഷൻ പോസ്റ്റ് ഓഫീസിലേക്ക് മാർച്ച് നടത്തി

> **Lead Summary:** രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധനടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി.

## Article Content

രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ മോഡി സർക്കാരിന്റെ ജനാധിപത്യ വിരുദ്ധനടപടിയിൽ പ്രതിഷേധിച്ചുകൊണ്ട് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്‌സ് അസോസിയേഷൻ ഇരിക്കൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീകണ്ഠപുരം പോസ്റ്റ് ഓഫിസിലേക്ക് മാർച്ച് നടത്തി.

നഗരസഭാ അദ്ധ്യക്ഷ ഡോ.കെ.വി.ഫിലോമിന ഉദ്ഘാടനം ചെയ്തു.ഡോ.വി.എ.അഗസ്റ്റിൻ അദ്ധ്യക്ഷത വഹിച്ചു.

പി.പി.ചന്ദ്രാംഗദൻ,എം.പി.കുഞ്ഞിമൊയ്‌തീൻ,പി.ടി.കുര്യാക്കോസ്,അപ്പുകണ്ണാവിൽ,എൻ.എഫ്.മാത്യു,എം.കെ.ബാലകൃഷ്ണൻ,ജോസ് അഗറ്റിൻ,കെ.സി.ജോൺ പി.സി.മറിയാമ്മ,പദ്മനാഭൻ മാസ്റ്റർ, എന്നിവർ പ്രസംഗിച്ചു.

കെ.വി.കുഞ്ഞിരാമൻ,ജോസഫ് സക്കറിയാസ്,ജോസഫിന വർഗീസ്,വി.വി.കുഞ്ഞികൃഷ്‍ണൻ,ഡേവിസ്,ബാബു നടുവിൽ എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106306/rahul-gandhi)