---
title: "സ്കൂളിന്റെ പടിയിറങ്ങുന്ന കുട്ടികൾക്ക് സ്നേഹത്തിൽ ചാലിച്ച യാത്രയയപ്പ് നൽകി കൂത്തുപറമ്പ് നരവൂർ സൗത്ത് എൽ പി സ്കൂൾ "
english_title: "Naravoor south LP school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106320/naravoor-south-lp-school"
published_at: "2023-03-31T14:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64269e6fd6a08_IMG-20230331-WA0025.jpg"
keywords: []
---

# സ്കൂളിന്റെ പടിയിറങ്ങുന്ന കുട്ടികൾക്ക് സ്നേഹത്തിൽ ചാലിച്ച യാത്രയയപ്പ് നൽകി കൂത്തുപറമ്പ് നരവൂർ സൗത്ത് എൽ പി സ്കൂൾ 

> **Lead Summary:** സ്കൂളിന്റെ പടിയിറങ്ങുന്ന കുട്ടികൾക്ക് സ്നേഹത്തിൽ ചാലിച്ച യാത്രയയപ്പ് നൽകി കൂത്തുപറമ്പ് നരവൂർ സൗത്ത് എൽ പി സ്കൂൾ.

## Article Content

സ്കൂളിന്റെ പടിയിറങ്ങുന്ന കുട്ടികൾക്ക് സ്നേഹത്തിൽ ചാലിച്ച യാത്രയയപ്പ് നൽകി കൂത്തുപറമ്പ് നരവൂർ സൗത്ത് എൽ പി സ്കൂൾ.

പ്രധാനാധ്യാപകൻ വരച്ച സ്വന്തം ചിത്രവുമായാണ് മുഴുവൻ കുട്ടികളും വീട്ടിലേക്ക് യാത്രയായത്  കൂത്തുപറമ്പ് നരവൂർ സൗത്ത് എൽ പി സ്കൂളിൽ നിന്നും ഈ വർഷം അഞ്ചാം ക്ലാസ് കഴിഞ്ഞ് മറ്റ് വിദ്യാലയങ്ങളിലേക്ക് യാത്രയാവുന്ന കുട്ടികൾക്കാണ് ഒരിക്കലും മറക്കാനാവാത്ത യാത്രയയപ്പ്ലഭിച്ചത്.

മുഴുവൻ കുട്ടികളും വീട്ടിലേക്ക് യാത്രയായത് ഫ്രയിം ചെയ്ത സ്വന്തം ചിത്രവുമായാണ്. അഞ്ചാം ക്ലാസിലെ ഇരുപത്തിയെട്ട് കുട്ടികൾക്കാണ് ഈ അപൂർവ്വ സൗഭാഗ്യം ലഭിച്ചത്.

നരവൂർ സൗത്ത് എൽ പി സ്കൂൾ ഹെഡ്മാസ്റ്റർ പി വി ദിജേഷാണ് മുഴുവൻ കുട്ടികളുടേയും ചിത്രം വച്ച് ഫ്രയിംചെയ്ത് യാത്രയയപ്പ് വേളയിൽ കുട്ടികൾക്ക് നൽകിയത്.

ശില്പങ്ങൾ നിർമ്മിക്കുകയും,പ്രകൃതി ചിത്രങ്ങൾ വരയ്ക്കാറുണ്ടെങ്കിലും, ചിത്രകലയിൽ പരിശീലനം നേടാതെയാണ് അധ്യാപകൻ അവരുടെ മനോഹരമായ ചിത്രങ്ങൾ വരച്ച് കുട്ടികൾക്ക് നൽകിയത്. ചിത്രം വരച്ച് അവ ഓരോ കുട്ടിയുടേയും കൈയ്യിലേൽപ്പിച്ചപ്പോൾ അവരുടെ മുഖത്ത് വിരിഞ്ഞ നിറഞ്ഞ പുഞ്ചിരിയാണ് ഏറ്റവും വലിയ സന്തോഷമെന്ന്‌ ഹെഡ് മാസ്റ്റർ പറഞ്ഞു.

യാത്രയപ്പിന്റെ ഭാഗമായി ഭീമൻകേക്ക് മുറിക്കൽ, പായസം, കേക്ക്, മിഠായി എന്നിവയും പങ്കുവെച്ചു.

പ്രവർത്തനങ്ങൾക്ക് കെ ദിപിൻ , സി. റജിൻ , വി. രഗില, എ.കെ. യജുഷ, പി. ശ്രുതി, എ.കെ. രഗിന , ദിൽ നാദാസ് എന്നിവർ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106320/naravoor-south-lp-school)