---
title: "മന്ദ്യൻ നാരായണൻ അവാർഡ് ടിഎം രാജീവന്"
english_title: "Award goes to T M Rajeevan"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106339/award-goes-to-t-m-rajeevan"
published_at: "2023-03-31T16:03:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426b774590d3_IMG-20230331-WA0029.jpg"
keywords: []
---

# മന്ദ്യൻ നാരായണൻ അവാർഡ് ടിഎം രാജീവന്

> **Lead Summary:** മന്ദ്യൻ നാരായണൻ അവാർഡ് ടി.എം.രാജീവന് നൽകുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മന്ദ്യൻ നാരായണൻ ട്രസ്റ്റാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.

## Article Content

മന്ദ്യൻ നാരായണൻ അവാർഡ് ടി.എം.രാജീവന് നൽകുമെന്ന് ബന്ധപ്പെട്ടവർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.മന്ദ്യൻ നാരായണൻ ട്രസ്റ്റാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്.

അവാർഡ് ടി.ഐ.മധുസൂദനൻ എം.എൽ.എ നൽകും. ജന്മി നാടുവാഴിത്തത്തിനെതിരെ പോരാടി ജയിൽവാസം അനുഭവിച്ച മന്ദ്യൻ നാരായണൻ്റെ പേരിലുള്ള അവാർഡ് കാങ്കോൽ ആലപ്പടമ്പ കുടുംബ ക്ഷേമ കേന്ദ്രത്തിലെ ഹെൽത്ത് ഇൻസ്പെക്ടർ ടി.എം.രാജീവന് ശനിയാഴ്ച മൂന്ന് മണിക്ക് മാത്തിൽ സമന്വയ ഹാളിൽ നടക്കുന്ന പരിപാടിയിൽ നൽകുമെന്ന് ഭാരവാഹികൾ അറിയിച്ചു.

മന്ദ്യൻ നാരായണൻ ട്രസ്റ്റാണ് പുരസ്ക്കാരം ഏർപ്പെടുത്തിയത്. അവാർഡ് ടി.ഐ.മധുസൂദനൻ എം.എൽ.എ നൽകും.

ഐ.ആർ.പി.സി സാന്ത്വന കേന്ദ്രം രക്ഷാധികാരി പി.ശശിധരൻ മുഖ്യപ്രഭാഷണം നടത്തും.കാങ്കോൽ ആലപ്പടമ്പ പഞ്ചായത്ത് പ്രസിഡൻ്റ് എം.വി.സുനിൽകുമാർ അധ്യക്ഷത വഹിക്കും.

സ്നേഹോപഹാര വിതരണം മുൻ ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് സി.സത്യപാലൻ നൽകും. റോട്ടറി ക്ലബ് വൊക്കേഷണൽ എക്സലൻസ് അവാർഡ് നേടിയ മലയാള മനോരമ ലേഖകൻ ടി.ഭരതനെ ആദരിക്കും.

ചടങ്ങിൽ ബഷീർ ആറങ്ങാടി വി വി ഭാസ്കരൻ ടി വിജയൻ കെ വി പവിത്രൻ എ അനിൽകുമാർ കെ വി രാജു കുഞ്ഞികൃഷ്ണൻ കല്ലത്ത് എന്നിവർ സംസാരിക്കും പത്രസമ്മേളനത്തിൽ രമേശൻ ഹരിത, കെ.വി.പവിത്രൻ, പെരിങ്ങോം ഹാരിസ്, അജിത രാകേഷ് എന്നിവർ സംബന്ധിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106339/award-goes-to-t-m-rajeevan)