---
title: "സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി ചുങ്കക്കുന്ന് യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു"
english_title: "Samagara shiksha"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106341/samagara-shiksha"
published_at: "2023-03-31T16:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426b884e62ae_IMG-20230331-WA0031.jpg"
keywords: []
---

# സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി ചുങ്കക്കുന്ന് യുപി സ്കൂളിൽ പഠനോത്സവം സംഘടിപ്പിച്ചു

> **Lead Summary:** സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ പഠനോത്സവം കോലാഞ്ചി തെങ്ങടയിൽ ജോസുകുട്ടിയുടെ വസതിയിൽ വച്ച് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.

## Article Content

സമഗ്ര ശിക്ഷ കേരള പദ്ധതിയുടെ ഭാഗമായി ചുങ്കക്കുന്ന് ഗവൺമെൻറ് യുപി സ്കൂളിലെ പഠനോത്സവം കോലാഞ്ചി തെങ്ങടയിൽ ജോസുകുട്ടിയുടെ വസതിയിൽ വച്ച് കൊട്ടിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീ റോയ് നമ്പുടാകം ഉദ്ഘാടനം ചെയ്തു.

വാർഡ് മെമ്പർ മിനി പൊട്ടുങ്കൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മാസ്റ്റർ ശ്രീ ഇ ആർ വിജയൻ സ്വാഗതം ആശംസിച്ചു.

വാർഡ് മെമ്പർമാരായ ശ്രീ ബാബു മാങ്കോട്ടിൽ ശ്രീ തോമസ് പൊട്ടനാനിൽ മദർ പി ടി എ  പ്രസിഡണ്ട് സിന്ധു മാതിരംപള്ളിൽ സ്റ്റാഫ് സെക്രട്ടറി പിഡി തങ്കച്ചൻ മാസ്റ്റർ എന്നിവർ സംസാരിച്ചു.

തുടർന്ന് ശാസ്ത്രപ്രദർശനങ്ങൾ, പഠനമികവ് പ്രദർശനങ്ങൾ, ശാസ്ത്ര പരീക്ഷണങ്ങൾ, ഭാഷാ വിഷയ സ്കിറ്റുകൾ, പഠന കളികൾ എന്നിവയുടെ അവതരണ അരങ്ങ് വളരെ ശ്രദ്ധ ആകർഷിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106341/samagara-shiksha)