---
title: "കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വയോധിക മരിച്ചു."
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106353/iritty"
published_at: "2023-03-31T16:53:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426c2d854562_IMG-20230331-WA0293.jpg"
keywords: []
---

# കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വയോധിക മരിച്ചു.

> **Lead Summary:** **ഇരിട്ടി: **കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വയോധിക മരിച്ചു. എടക്കാനം പാലാപറമ്പിലെ പുതിയ വീട്ടില്‍ കാര്‍ത്യായനി ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

## Article Content

**ഇരിട്ടി: **കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ വയോധിക മരിച്ചു. എടക്കാനം പാലാപറമ്പിലെ പുതിയ വീട്ടില്‍ കാര്‍ത്യായനി ആണ് മരിച്ചത്. പനി ബാധിച്ചതിനെ തുടര്‍ന്ന് ആദ്യം ഇരിട്ടി താലൂക്ക് ആശുപത്രിയിലും പിന്നീട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലിരിക്കെയാണ് കൊവിഡ് സ്ഥിരീകരിച്ചത്.

തുടര്‍ന്ന് കണ്ണൂര്‍ ഗവ.മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്ന് ഉച്ചയോടെയാണ് മരിച്ചത്.സ്വാതന്ത്ര്യ സമര സേനാനി പരേതനായ കെ. അപ്പനായരുടെയും ലക്ഷ്മിയമ്മയുടെയും മകളാണ്. സഹോദരങ്ങള്‍: വിജയന്‍ ,സതി. സംസ്‌കാരം കൊവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ഇന്ന് വൈകുന്നേരം ചാവശേരി പറമ്പ് നഗരസഭ പൊതുശ്മശാനത്തില്‍.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106353/iritty)