---
title: "കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ പഠനോത്‌സവം നടത്തി. "
english_title: "Karikottakari"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106354/karikottakari"
published_at: "2023-03-31T16:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426c51df0829_IMG-20230331-WA0281.jpg"
keywords: []
---

# കരിക്കോട്ടക്കരി സെന്റ് തോമസ് യു.പി.സ്കൂളിൽ പഠനോത്‌സവം നടത്തി. 

> **Lead Summary:** **കരിക്കോട്ടക്കരി : ** കരിക്കോട്ടക്കരി സെൻറ് തോമസ് യു പി സ്കൂളിലെ പഠനോത്സവം ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി എം തുളസിധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ ആന്റണി പുന്നൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് , ജൂബിലിൻ കെ ബാബു, പിടിഎ പ്രസിഡണ്ട് ദേവസ്യ കെ എം , മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ലിജി സാം തുടങ്ങിയവർ സംസാരിച്ചു. ഒരു അധ്യയന വർഷത്തെ പഠന അനുഭവങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ വിവിധ അവതരണങ്ങളാണ് വേദിയിൽ നടന്നത്.

## Article Content

**കരിക്കോട്ടക്കരി : ** കരിക്കോട്ടക്കരി സെൻറ് തോമസ് യു പി സ്കൂളിലെ പഠനോത്സവം ഇരിട്ടി ബ്ലോക്ക് പ്രോഗ്രാം കോഡിനേറ്റർ ടി എം തുളസിധരൻ ഉദ്ഘാടനം ചെയ്തു. സ്കൂൾ മാനേജർ റവറന്റ് ഫാദർ ആന്റണി പുന്നൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ്മാസ്റ്റർ സോജൻ വർഗീസ് , ജൂബിലിൻ കെ ബാബു, പിടിഎ പ്രസിഡണ്ട് ദേവസ്യ കെ എം , മദർ പി.ടി.എ പ്രസിഡണ്ട് ശ്രീമതി ലിജി സാം തുടങ്ങിയവർ സംസാരിച്ചു. ഒരു അധ്യയന വർഷത്തെ പഠന അനുഭവങ്ങളുമായി ബന്ധപ്പെട്ട് കുട്ടികൾ തയ്യാറാക്കിയ വിവിധ അവതരണങ്ങളാണ് വേദിയിൽ നടന്നത്.

കൂടാതെ എട്ട് കോർണറുകളിലായി വിവിധ വിഷയങ്ങളുടെ പഠനതെളിവുകളുടേയും ഉപകരണങ്ങളുടേയും വിശാലമായ പ്രദർശനങ്ങൾ ഒരുക്കുകയും ചെയ്തു. പഴയ കാല ഉപകരണങ്ങൾ, നാണയങ്ങൾ, സ്റ്റാമ്പുകൾ, നാടൻ ഭക്ഷ്യവസ്തുക്കൾ, പാനീയങ്ങൾ തുടങ്ങി വിവിധ വസ്തുക്കൾ പ്രദർശനത്തിന്റെ ഭാഗമായി. കുട്ടികൾക്കായി പലതരത്തിലുള്ള ഗെയ്മുകളും അരങ്ങേറി. പാഠഭാഗത്തിന്റെ ഭാഗമായി വിവിധ കലാപരിപാടികളും വേദിയിൽ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106354/karikottakari)