---
title: "യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കൗൺസിലർമാർ ഇരിട്ടി മുൻസിപ്പൽ ഓഫീസിൽ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി."
english_title: "The UDF Iritty Municipal Councilors staged a sit-in in front of the Iritty Municipal Office."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106373/the-udf-iritty-municipal-councilors-staged-a-sit-in-in-front-of-the-iritty-municipal-office"
published_at: "2023-03-31T19:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426e5d64af9f_zsdzgfx.jpg"
keywords: []
---

# യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കൗൺസിലർമാർ ഇരിട്ടി മുൻസിപ്പൽ ഓഫീസിൽ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി.

> **Lead Summary:** ** ഇരിട്ടി:** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്കെതിരെയും ഫണ്ട്‌ വിഹിതം വെട്ടികുറച്ച സർക്കാർ നടപടിക്കെതിരെയും ലൈഫ് മിഷൻ ഗുണഭോക്താൾക്ക് വീട് നൽകാത്ത സർക്കാർ നിലപാടിനെതിരെയും ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കൗൺസിലർമാർ ഇരിട്ടി മുൻസിപ്പൽ ഓഫീസിൽ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മുസ്ലീം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ബൽക്കീസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ചാവശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ.വി.രാമചന്ദ്രൻ, മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് അഷ്റഫ് ചായിലോട്, ജനറൽ സെക്രട്ടറി എൻ. കെ ഷറഫുദ്ദീൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാനിദ് പുന്നാട് പ്രസംഗിച്ചു. യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കൗൺസിലർമാരായ പി.കെ.ബൽക്കീസ് , വി.ശശി,സമീർ പുന്നാട്,വി.പി.അബ്ദുൽ റഷീദ്,പി.ബഷീർ, കോമ്പിൽ അബ്ദുൽ ഖാദർ, ടി.കെ. ഷരീഫ, എം.കെ.നജ്മുന്നിസ , സാജിദ ചൂര്യോട്, എൻ.കെ ശാന്തിനി എന്നിവർ കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നൽകി.

## Article Content

** ഇരിട്ടി:** തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളോടുള്ള സർക്കാർ അവഗണനക്കെതിരെയും ഫണ്ട്‌ വിഹിതം വെട്ടികുറച്ച സർക്കാർ നടപടിക്കെതിരെയും ലൈഫ് മിഷൻ ഗുണഭോക്താൾക്ക് വീട് നൽകാത്ത സർക്കാർ നിലപാടിനെതിരെയും ഇടതു സർക്കാരിന്റെ ജനവിരുദ്ധ നയങ്ങൾക്കെതിരെയും യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കൗൺസിലർമാർ ഇരിട്ടി മുൻസിപ്പൽ ഓഫീസിൽ മുന്നിൽ കുത്തിയിരിപ്പ് സമരം നടത്തി. മുസ്ലീം ലീഗ് പേരാവൂർ നിയോജക മണ്ഡലം പ്രസിഡണ്ട് എം എം മജീദ് ഉദ്ഘാടനം ചെയ്തു. ഇരിട്ടി മുനിസിപ്പൽ വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പി കെ ബൽക്കീസ് അധ്യക്ഷത വഹിച്ചു. കോൺഗ്രസ് ചാവശ്ശേരി മണ്ഡലം പ്രസിഡണ്ട് കെ.വി.രാമചന്ദ്രൻ, മുസ്ലിം ലീഗ് ഇരിട്ടി മുനിസിപ്പൽ പ്രസിഡണ്ട് അഷ്റഫ് ചായിലോട്, ജനറൽ സെക്രട്ടറി എൻ. കെ ഷറഫുദ്ദീൻ, യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ഷാനിദ് പുന്നാട് പ്രസംഗിച്ചു. യുഡിഎഫ് ഇരിട്ടി മുനിസിപ്പൽ കൗൺസിലർമാരായ പി.കെ.ബൽക്കീസ് , വി.ശശി,സമീർ പുന്നാട്,വി.പി.അബ്ദുൽ റഷീദ്,പി.ബഷീർ, കോമ്പിൽ അബ്ദുൽ ഖാദർ, ടി.കെ. ഷരീഫ, എം.കെ.നജ്മുന്നിസ , സാജിദ ചൂര്യോട്, എൻ.കെ ശാന്തിനി എന്നിവർ കുത്തിയിരുപ്പ് സമരത്തിന് നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106373/the-udf-iritty-municipal-councilors-staged-a-sit-in-in-front-of-the-iritty-municipal-office)