---
title: "ലഹരിക്കെതിരെ കായികലഹരി: സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ സംസ്കൃതി ആലച്ചേരി ജേതാക്കളായി."
english_title: "Sports addiction against addiction: Sanskriti Alecheri wins the friendly cricket match. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106382/sports-addiction-against-addiction-sanskriti-alecheri-wins-the-friendly-cricket-match"
published_at: "2023-03-31T19:57:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426eddd9b434_dSszfd.jpg"
keywords: []
---

# ലഹരിക്കെതിരെ കായികലഹരി: സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ സംസ്കൃതി ആലച്ചേരി ജേതാക്കളായി.

> **Lead Summary:** **പേരാവൂർ: **വിമുക്തിമിഷൻ്റെ ലഹരിക്കെതിരെ കായിക ലഹരി പരിപാടിയുടെ ഭാഗമായി പേരാവൂർ എക്സൈസ് സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ സംസ്കൃതി ആലച്ചേരി 31 റൺസിന് വിജയികളായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സംസ്കൃതി ആലച്ചേരി .പത്ത് ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുത്തു.മൂന്നു വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുത്ത പേരാവൂർ എക്സൈസ് ടീം റണ്ണേഴ്സ് അപ്പ് ആയി. പേരാവൂർ കെ കെ സ്പോർട്സ് അറീന ടറഫിൽ സംഘടിപ്പിച്ച മത്സരത്തെ തുടർന്ന് നടന്ന സമാപന പരിപാടി പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം നിർവ്വഹിച്ച് വിജയികൾക്ക് സമ്മാനവിതരണം നിർവ്വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷ് അധ്യക്ഷത വഹിച്ചു. പ്രിവൻ്റ് ഓഫീസർ എം പി സജീവൻ, പ്രിവൻ്റ് ഓഫിസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

## Article Content

**പേരാവൂർ: **വിമുക്തിമിഷൻ്റെ ലഹരിക്കെതിരെ കായിക ലഹരി പരിപാടിയുടെ ഭാഗമായി പേരാവൂർ എക്സൈസ് സംഘടിപ്പിച്ച സൗഹൃദ ക്രിക്കറ്റ് മത്സരത്തിൽ സംസ്കൃതി ആലച്ചേരി 31 റൺസിന് വിജയികളായി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത സംസ്കൃതി ആലച്ചേരി .പത്ത് ഓവറിൽ മൂന്നു വിക്കറ്റ് നഷ്ടത്തിൽ 137 റൺസ് എടുത്തു.മൂന്നു വിക്കറ്റ് നഷ്ടത്തിൽ 106 റൺസ് എടുത്ത പേരാവൂർ എക്സൈസ് ടീം റണ്ണേഴ്സ് അപ്പ് ആയി. പേരാവൂർ കെ കെ സ്പോർട്സ് അറീന ടറഫിൽ സംഘടിപ്പിച്ച മത്സരത്തെ തുടർന്ന് നടന്ന സമാപന പരിപാടി പേരാവൂർ ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് പി പി വേണുഗോപാലൻ ഉദ്ഘാടനം നിർവ്വഹിച്ച് വിജയികൾക്ക് സമ്മാനവിതരണം നിർവ്വഹിച്ചു. എക്സൈസ് ഇൻസ്പെക്ടർ എ കെ വിജേഷ് അധ്യക്ഷത വഹിച്ചു. പ്രിവൻ്റ് ഓഫീസർ എം പി സജീവൻ, പ്രിവൻ്റ് ഓഫിസർ (ഗ്രേഡ്) ബാബുമോൻ ഫ്രാൻസിസ് എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106382/sports-addiction-against-addiction-sanskriti-alecheri-wins-the-friendly-cricket-match)