---
title: "ആറ് മാസം പ്രായമായ കുഞ്ഞിന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പി."
english_title: "BJP wants to file a case of murder against those who caused the death of the six-month-old baby."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106387/bjp-wants-to-file-a-case-of-murder-against-those-who-caused-the-death-of-the-six-month-old-baby"
published_at: "2023-03-31T20:27:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426f4d8dc629_fzvzcx.jpg"
keywords: []
---

# ആറ് മാസം പ്രായമായ കുഞ്ഞിന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പി.

> **Lead Summary:** **മാനന്തവാടി: **കാരാട്ട്കുന്ന് ആദിവാസി കോളനിയിലെ ആറ് മാസം പ്രായമായ കുഞ്ഞിന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പി. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ഗുരുതരമായ അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രസവാനന്തരം ലഭിക്കേണ്ട ഒരു ആനുകൂല്യവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. വിഷയത്തില്‍ കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന് പരാതി നല്‍കുമെന്ന് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം ബി.ജെ.പി സംസ്ഥാന സമിതി അംഗം സജി ശങ്കര്‍ പറഞ്ഞു. അഖില്‍ പ്രേം .സി, കെ.എം പ്രജീഷ്, കേളു അത്തിക്കൊല്ലി, മനോജ് കാരാട്ട്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.

## Article Content

**മാനന്തവാടി: **കാരാട്ട്കുന്ന് ആദിവാസി കോളനിയിലെ ആറ് മാസം പ്രായമായ കുഞ്ഞിന്റെ മരണത്തിന് കാരണമായവര്‍ക്കെതിരെ നരഹത്യക്ക് കേസെടുക്കണമെന്ന് ബി.ജെ.പി. ആരോഗ്യ വകുപ്പ് ജീവനക്കാര്‍ക്കും ബന്ധപ്പെട്ടവര്‍ക്കും ഗുരുതരമായ അനാസ്ഥയാണ് സംഭവിച്ചിരിക്കുന്നത്. ആദിവാസി വിഭാഗത്തില്‍പ്പെട്ട സ്ത്രീകള്‍ക്ക് പ്രസവാനന്തരം ലഭിക്കേണ്ട ഒരു ആനുകൂല്യവും ഇവര്‍ക്ക് ലഭിച്ചിട്ടില്ല. വിഷയത്തില്‍ കേന്ദ്ര പട്ടികവര്‍ഗ്ഗ കമ്മീഷന് പരാതി നല്‍കുമെന്ന് കുടുംബാംഗങ്ങളെ സന്ദര്‍ശിച്ച ശേഷം ബി.ജെ.പി സംസ്ഥാന സമിതി അംഗം സജി ശങ്കര്‍ പറഞ്ഞു. അഖില്‍ പ്രേം .സി, കെ.എം പ്രജീഷ്, കേളു അത്തിക്കൊല്ലി, മനോജ് കാരാട്ട്കുന്ന് തുടങ്ങിയവര്‍ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106387/bjp-wants-to-file-a-case-of-murder-against-those-who-caused-the-death-of-the-six-month-old-baby)