---
title: "സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 23-24ലെ ലീവ്​ സറണ്ടർ അനുവദിക്കുന്നതും നീട്ടി."
english_title: "Allowance of surrender of leave on 23-24 of government employees and teachers has also been extended. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106399/allowance-of-surrender-of-leave-on-23-24-of-government-employees-and-teachers-has-also-been-extended"
published_at: "2023-03-31T21:10:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6426ff0030ca6_zsdzfds.jpg"
keywords: []
---

# സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 23-24ലെ ലീവ്​ സറണ്ടർ അനുവദിക്കുന്നതും നീട്ടി.

> **Lead Summary:** **തിരുവനന്തപുരം: **ശമ്പള കുടിശ്ശിക വിതരണം അനിശ്ചിതമായി നീട്ടിയതിനു​ പിന്നാലെ, സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 23-24ലെ ലീവ്​ സറണ്ടർ അനുവദിക്കുന്നതും നീട്ടി. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന്​ തലേ ദിവസമാണ്​ ധനവകുപ്പ്​ ഉത്തരവിറക്കിയത്​. സാമ്പത്തിക പ്രയാസത്തിന്‍റെ സാഹചര്യത്തിലാണ്​ ലീവ്​ സറണ്ടർ നീട്ടിയതെന്ന്​ ഉത്തരവിൽ പറയുന്നു. ജൂൺ 30 വരെ നീട്ടിയാണ്​ ഉത്തരവ്​. കഴിഞ്ഞ വർഷത്തെ ലീവ്​ സറണ്ടർ പി.എഫിൽ ലയിപ്പിച്ചിരുന്നു. ഇത്​ നാലുവർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ.

## Article Content

**തിരുവനന്തപുരം: **ശമ്പള കുടിശ്ശിക വിതരണം അനിശ്ചിതമായി നീട്ടിയതിനു​ പിന്നാലെ, സർക്കാർ ജീവനക്കാരുടെയും അധ്യാപകരുടെയും 23-24ലെ ലീവ്​ സറണ്ടർ അനുവദിക്കുന്നതും നീട്ടി. പുതിയ സാമ്പത്തിക വർഷം ആരംഭിക്കുന്നതിന്​ തലേ ദിവസമാണ്​ ധനവകുപ്പ്​ ഉത്തരവിറക്കിയത്​. സാമ്പത്തിക പ്രയാസത്തിന്‍റെ സാഹചര്യത്തിലാണ്​ ലീവ്​ സറണ്ടർ നീട്ടിയതെന്ന്​ ഉത്തരവിൽ പറയുന്നു. ജൂൺ 30 വരെ നീട്ടിയാണ്​ ഉത്തരവ്​. കഴിഞ്ഞ വർഷത്തെ ലീവ്​ സറണ്ടർ പി.എഫിൽ ലയിപ്പിച്ചിരുന്നു. ഇത്​ നാലുവർഷം കഴിഞ്ഞേ പിൻവലിക്കാനാകൂ.

എല്ലാ കാറ്റഗറിയിലെയും ജീവനക്കാർക്കും അധ്യാപകർക്കും ഇത്​ ബാധകമാണ്​. ലാസ്റ്റ്​ ഗ്രേഡ്​​ ജീവനക്കാർ, പാർടൈം കണ്ടിൻജന്‍റ്​ ജീവനക്കാർ, മുനിസിപ്പൽ കണ്ടിൻജന്‍റ്​ ജീവനക്കാർ, ഓഫിസ്​ അറ്റൻഡന്‍റ്​, മുഖ്യമന്ത്രി-മന്ത്രിമാർ-പ്രതിപക്ഷ നേതാവ്​-ചീഫ്​ വിപ്പ്​ എന്നിവരുടെ പേഴ്​സനൽ സ്റ്റാഫിലെ അറ്റൻഡന്‍റുമാർ എന്നിവർക്കാണ്​ ഇളവുള്ളത്​. സർക്കാർ, സർക്കാർ നിയന്ത്രിതം, സ്വയംഭരണം, തദ്ദേശം, എയ്​ഡഡ്​, പൊതുമേഖല സ്ഥാപനങ്ങൾക്കെല്ലാം ഉത്തരവ്​ ബാധകമാണ്​.

ആർജിത അവധിയുടെ ടേർമിനൽ സറണ്ടറിന്​ നിയന്ത്രണമില്ല. നിയന്ത്രണം നടപ്പാക്കാൻ സ്പാർക്കിൽ ആവശ്യമായ മാറ്റത്തിന്​ ധനവകുപ്പ്​ നിർദേശിച്ചിട്ടുണ്ട്​. കർശനമായി പാലിക്കണമെന്നും അല്ലെങ്കിൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ ഉത്തരവാദികളാകുമെന്നും ധന അഡീഷനൽ ചീഫ്​ സെ​ക്രട്ടറി വ്യക്തമാക്കി. ശമ്പള പരിഷ്കരണ കുടിശ്ശിക വിതരണം നീട്ടിയ ഘട്ടത്തിൽ തന്നെ ലീവ്​ സറണ്ടർ അനുവദിക്കുന്നതും നീട്ടുമെന്ന്​ വ്യക്തമായിരുന്നു.

പുതിയ സാമ്പത്തിക വർഷവും സർക്കാറിന്​ രൂക്ഷ സാമ്പത്തിക പ്രതിസന്ധിയുണ്ടാകുമെന്നാണ്​ വിലയിരുത്തൽ. ഇതിന്‍റെ ഭാഗമായാണ്​ ജീവനക്കാരുടെ ആനുകൂല്യങ്ങളും ശമ്പള കുടിശ്ശികയും നൽകുന്നത്​ നിയന്ത്രിക്കുന്നത്​.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106399/allowance-of-surrender-of-leave-on-23-24-of-government-employees-and-teachers-has-also-been-extended)