---
title: "കെ എസ് ടി എ ഉപജില്ലാ കെട്ടിട ശിലാസ്ഥാപനം നാളെ "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106438/iritty"
published_at: "2023-04-01T06:36:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642783c6294bf_FB_IMG_1680311131726.jpg"
keywords: []
---

# കെ എസ് ടി എ ഉപജില്ലാ കെട്ടിട ശിലാസ്ഥാപനം നാളെ 

> **Lead Summary:** **ഇരിട്ടി**: കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിട്ടി ഉപജില്ലാ ഓഫിസ് കെട്ടിട ശിലാസ്ഥാപനം ഞായറാഴ്ച വൈകുന്നേരം മൂന്നിന് കെ എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് ഡി. സുധീഷ് നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പയഞ്ചേരി ഉപജില്ലാ വിദ്യഭ്യാസ ഓഫിസിന് സമീപം സ്വന്തം സ്ഥലത്താണ് കെട്ടിടം പണിയുക. ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ടി.വി. ഗണേശൻ അധ്യക്ഷത വഹിക്കും. പരിപാടിയിൽ സംഘടനയുടെ സംസ്ഥാന - ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.

## Article Content

**ഇരിട്ടി**: കേരള സ്കൂൾ ടീച്ചേർസ് അസോസിയേഷൻ ഇരിട്ടി ഉപജില്ലാ ഓഫിസ് കെട്ടിട ശിലാസ്ഥാപനം ഞായറാഴ്ച വൈകുന്നേരം മൂന്നിന് കെ എസ് ടി എ സംസ്ഥാന പ്രസിഡൻ്റ് ഡി. സുധീഷ് നിർവ്വഹിക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. പയഞ്ചേരി ഉപജില്ലാ വിദ്യഭ്യാസ ഓഫിസിന് സമീപം സ്വന്തം സ്ഥലത്താണ് കെട്ടിടം പണിയുക. ചടങ്ങിൽ ജില്ലാ പ്രസിഡൻ്റ് ടി.വി. ഗണേശൻ അധ്യക്ഷത വഹിക്കും. പരിപാടിയിൽ സംഘടനയുടെ സംസ്ഥാന - ജില്ലാ ഭാരവാഹികൾ പങ്കെടുക്കും.

വിവിധ കലാപരിപാടികളും നടക്കും. വാർത്താ സമ്മേളനത്തിൽ ഉപജില്ലാ ഭാരവാഹികളായ എം. അനുജ്, എം. പ്രജീഷ്, വി.വി. വിനോദ് കുമാർ, കെ.എം. ജയചന്ദ്രൻ, കെ.കെ. ജയദേവൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106438/iritty)