---
title: "യാത്രയയപ്പ് നൽകി "
english_title: "Iritty"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106440/iritty"
published_at: "2023-04-01T06:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427851e46ee1_FB_IMG_1680311502397.jpg"
keywords: []
---

# യാത്രയയപ്പ് നൽകി 

> **Lead Summary:**  **ഇരിട്ടി : **തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 64-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കിയ യാത്രയയപ്പ് ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജ് പ്രൊഫസറും സൈക്കോതെറാപ്പിസ്റ്റും കൗണ്‍സിലറുമായ സുനിത ഡെന്നി ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട വി.കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

## Article Content

 **ഇരിട്ടി : **തിരുവനന്തപുരം സെന്‍ട്രല്‍ സ്റ്റേഡിയത്തില്‍ നടക്കുന്ന 64-ാമത് സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് നല്‍കിയ യാത്രയയപ്പ് ശ്രീകണ്ഠാപുരം എസ്ഇഎസ് കോളജ് പ്രൊഫസറും സൈക്കോതെറാപ്പിസ്റ്റും കൗണ്‍സിലറുമായ സുനിത ഡെന്നി ഉദ്ഘാടനം ചെയ്തു. പിടി എ പ്രസിഡണ്ട വി.കെ. കുഞ്ഞിരാമന്‍ അധ്യക്ഷത വഹിച്ചു.

പരിശീലകന്‍ പി. ഇശ്രീജയന്‍ ഗുരുക്കള്‍, അനശ്വര മുരളീധരന്‍ എന്നിവര്‍ പ്രസംഗിച്ചു. സംസ്ഥാന കളരിപ്പയറ്റ് ചാംപ്യന്‍ഷിപ്പില്‍ കണ്ണൂര്‍ ജില്ലയെ പ്രതിനിധീകരിച്ചു കാക്കയങ്ങാട് പഴശ്ശിരാജ കളരി അക്കാദമിയിലെ വി.കെ.സമൃദ്ധ, വിനയ ജഗദീഷ്, സി.കെ.ആതിര, ഇ.നയന, എം.അനഘ, പി.ദേവനന്ദ, കെ.കെ.അയന, കെ.കെ.അശ്വതി, ആരോമല്‍ ബാബു, പി.അശ്വന്ത്, എം.അതുല്‍കൃഷ്ണന്‍, കെ.ജി.ശ്രീലക്ഷ്മി, തേജസ് മുരളീധരന്‍, കെ.കെ.അനന്ദു, ആയുഷ്, കെ.എസ്.അദ്വൈത്, കെ.എസ്.ആര്‍ദ്ര, കെ.ജി.ശ്രീഹിദ്, ദിയ രാജേഷ്, കീര്‍ത്തന കൃഷ്ണ, അനശ്വര മുരളീധരന്‍, എ.അശ്വിനി, പി.അശ്വിനി, വിസ്മയ വിജയന്‍, സി.അഭിഷേക് എന്നീ കുട്ടികളാണ് മത്സരത്തില്‍ പങ്കെടുക്കുന്നത്. പരീക്ഷക്കാലം ആയതിനാല്‍ വിദ്യാര്‍ഥികളുടെ അഭ്യര്‍ത്ഥന മാനിച്ച് രണ്ടാം ഘട്ടം ആയിട്ടാണ് ഇത്തവണ മത്സരം നടത്തുന്നത്. കഴിഞ്ഞ മാസം നടന്ന സീനിയര്‍ വിഭാഗം മത്സരത്തില്‍ പഴശ്ശിരാജ കളരി അക്കാദമിയിലെ എ.അശ്വിനി (ഹൈ ക്വിക്ക്), കീര്‍ത്തന കൃഷ്ണ, അനശ്വര മുരളീധരന്‍ (സോര്‍ഡ് & ഷീല്‍ഡ്), വിസ്മയ വിജയന്‍ (ഹൈക്വിക്ക്), അനശ്വര മുരളീധരന്‍ (മെയ്പയറ്റ്), പി.അശ്വനി (ഓപ്പണ്‍ ഫൈറ്റ്) എന്നിവര്‍ ഒരു സ്വര്‍ണവും 2 വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 5 മെഡലുകള്‍ നേടിയിരുന്നു. സബ് ജൂനിയര്‍, ജൂനിയര്‍ മത്സരങ്ങളാണ് ശനിയാഴ്ചയും ഞായറാഴ്ചയും നടക്കുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106440/iritty)