---
title: "ആറളം പുനരധിവാസ മേഖലയിൽ ബാലസഭ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. "
english_title: "Aralam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106469/aralam"
published_at: "2023-04-01T10:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427bae117c8d_IMG-20230401-WA0015.jpg"
keywords: []
---

# ആറളം പുനരധിവാസ മേഖലയിൽ ബാലസഭ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. 

> **Lead Summary:** **ആറളം**: കുടുംബശ്രീ ആറളം പട്ടികവർഗ്ഗ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ആറളം ഫാമിലെ കുട്ടികൾക്കായി ബാലസഭ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. ബ്ലോക്ക് 7 ലെ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ വച്ച് നടന്ന പരിപാടി ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.പി രാജേഷ് ഉൽഘാടനം ചെയ്തു, സമൂഹത്തിൽ സാമൂഹിക പ്രതിബദ്ധത യുള്ള സിനിമകൾ പ്രദർശിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

## Article Content

**ആറളം**: കുടുംബശ്രീ ആറളം പട്ടികവർഗ്ഗ പദ്ധതിയുടെ ഭാഗമായി സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ സഹകരണത്തോടെ ആറളം ഫാമിലെ കുട്ടികൾക്കായി ബാലസഭ ഫിലിം ഫെസ്റ്റ് സംഘടിപ്പിച്ചു. ബ്ലോക്ക് 7 ലെ പ്രീമെട്രിക് ഗേൾസ് ഹോസ്റ്റലിൽ വച്ച് നടന്ന പരിപാടി ആറളം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീ കെ.പി രാജേഷ് ഉൽഘാടനം ചെയ്തു, സമൂഹത്തിൽ സാമൂഹിക പ്രതിബദ്ധത യുള്ള സിനിമകൾ പ്രദർശിപ്പിക്കേണ്ട ആവശ്യകതയെക്കുറിച്ച് അദ്ദേഹം സംസാരിച്ചു.

വാർഡ് മെമ്പർ ശ്രീമതി മിനി ദിനേശൻ അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡണ്ട് ജെസി മോൾ വാഴപ്പിള്ളിൽ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻറ്റിങ് കമ്മിറ്റി ചെയർമാൻ രാജു ഇ സി . ടി ആർ ഡി എം സൈറ്റ് മാനേജർ അനൂപ് കെ വി കോർഡിനേറ്റർ പി. സനൂപ് , കൗൺസിലർ ജിതേഷ് ടി വി സ്നേഹിത സർവ്വീസ് പ്രൊവൈഡർ ബബിത, എന്നിവർ സംസാരിച്ചു. ഫിലിംഫെസ്റ്റ് വൈകീട്ട് 5.30 ഓടെ അവസാനിച്ചു. 100 ഓളം കുട്ടികൾ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106469/aralam)