---
title: "ഹരിതകര്‍മ സേനയുടെ യൂസര്‍ ഫീ നല്‍കാതിരുന്നാല്‍ വസ്തുനികുതി കുടിശ്ശികയായി ഈടാക്കാന്‍ ഉത്തരവ്."
english_title: "Order to levy arrears of property tax on non-payment of user fee"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106492/order-to-levy-arrears-of-property-tax-on-non-payment-of-user-fee"
published_at: "2023-04-01T11:30:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427c8ef2b84c_IMG-20230401-WA0061.jpg"
keywords: []
---

# ഹരിതകര്‍മ സേനയുടെ യൂസര്‍ ഫീ നല്‍കാതിരുന്നാല്‍ വസ്തുനികുതി കുടിശ്ശികയായി ഈടാക്കാന്‍ ഉത്തരവ്.

> **Lead Summary:** **തിരുവനന്തപുരം**: ഹരിതകർമ്മസേന മുഖേന പാഴ്വസ്തു ശേഖരണത്തിന് യൂസർ ഫീ ഈടാക്കാൻ ഉത്തരവ്. യൂസർ ഫീ നൽകാത്തവരിൽ നിന്ന് വസ്തുനികുതി കുടിശ്ശികയായി ഈടാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ്വസ്തു ശേഖരണത്തിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കേണ്ടതാണെന്നും നിശ്ചിത യൂസർ ഫീ ഈടാക്കാവുന്നതാണെന്നുമാണ് ഉത്തരവിൽ പറയുന്ന്.

## Article Content

**തിരുവനന്തപുരം**: ഹരിതകർമ്മസേന മുഖേന പാഴ്വസ്തു ശേഖരണത്തിന് യൂസർ ഫീ ഈടാക്കാൻ ഉത്തരവ്. യൂസർ ഫീ നൽകാത്തവരിൽ നിന്ന് വസ്തുനികുതി കുടിശ്ശികയായി ഈടാക്കാനും തദ്ദേശ സ്വയംഭരണ വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും പാഴ്വസ്തു ശേഖരണത്തിന് ആവശ്യമായ സജ്ജീകരണങ്ങളൊരുക്കേണ്ടതാണെന്നും നിശ്ചിത യൂസർ ഫീ ഈടാക്കാവുന്നതാണെന്നുമാണ് ഉത്തരവിൽ പറയുന്ന്.

യൂസർ ഫീ നൽകാത്തവരിൽ നിന്നും ഫീ നൽകുന്നതിൽ കുടിശ്ശിക വരുത്തിയവരിൽ നിന്നും പ്രസ്തുത തുക വസ്തുനികുതി കുടിശ്ശികയായി കണക്കാക്കി ഇടാക്കേണ്ടതാണെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് പുറത്തിറക്കിയ ഉത്തരവിൽ വ്യക്തമാക്കി

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106492/order-to-levy-arrears-of-property-tax-on-non-payment-of-user-fee)