---
title: "കൈത്താങ്ങ് പെരിങ്ങാടിയുടെ നേതൃത്വത്തിൽ നിർധന യുവാവിന് ഓട്ടോറിക്ഷ കൈമാറി"
english_title: "Autoricshaw handed over by kaithang peringadi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/1065/autoricshaw-handed-over-by-kaithang-peringadi"
published_at: "2021-10-04T12:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/615aa4d38f717_PicsArt_10-04-12.21.56.jpg"
keywords: []
---

# കൈത്താങ്ങ് പെരിങ്ങാടിയുടെ നേതൃത്വത്തിൽ നിർധന യുവാവിന് ഓട്ടോറിക്ഷ കൈമാറി

> **Lead Summary:** **

## Article Content

**

ചൊക്ലി**: നിരവധി ജീവകാരുണ്യ, സേവന പ്രവർത്തനങ്ങൾ നടത്തി വരുന്ന സംഘടനയായ കൈത്താങ്ങ് പെരിങ്ങാടിയുടെ നേതൃത്വത്തിൽ പ്രദേശത്തെ നിർധന യുവാവിന് ഓട്ടോറിക്ഷ കൈമാറി.

പെരിങ്ങാടിയിലെ കൈത്താങ്ങ് ഓഫീസ് പരിസരത്ത് വച്ച് നടന്ന ചടങ്ങിൽ കൈത്താങ്ങ് പെരിങ്ങാടിയുടെ അദാരി പി.പി.ബഷീർ ഓട്ടോറിക്ഷയുടെ താക്കോൽ കൈമാറി.

മസ്കറ്റ് മുസ്ലീം വെൽഫയർ അസോസിയേഷൻ, മാഹി ബൈത്തുൽ സക്കാത്ത്, ഖത്തർ മാഹി മുസ്ലീം വെൽഫയർ അസോസിയേഷൻ എന്നിവ സംയുക്തമായാണ് ഓട്ടോറിക്ഷ വിതരണത്തിനായി മുന്നിട്ടിറങ്ങിയത്.

പി.പി.ബഷീർ അധ്യക്ഷത വഹിച്ചു. കൈത്താങ്ങ് ജനറൽ സെക്രട്ടറി ഷമീം അഹമ്മദ്, നൂറുൽ അമീൻ, ഫൈസൽ ബിണ്ടി, ഫിറോസ്, സലീം നാലകത്ത്, ജലീൽ എഞ്ചിനീയർ എന്നിവർ സംസാരിച്ചു.

മാഹി, പെരിങ്ങാടി, സമീപ പഞ്ചായത്തുകൾ എന്നിവ കേന്ദ്രീകരിച്ചാണ് കൈത്താങ്ങ് , ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/1065/autoricshaw-handed-over-by-kaithang-peringadi)