---
title: "ശ്രീകണ്ഠപുരം നഗരസഭയുടെ  വാർഷിക പദ്ധതിയിൽ ഉൾപ്പെത്തി ഫർണിച്ചർ വിതരണം ചെയ്തു"
english_title: "Furnicher"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106525/furnicher"
published_at: "2023-04-01T13:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427e47a99581_IMG-20230401-WA0008.jpg"
keywords: []
---

# ശ്രീകണ്ഠപുരം നഗരസഭയുടെ  വാർഷിക പദ്ധതിയിൽ ഉൾപ്പെത്തി ഫർണിച്ചർ വിതരണം ചെയ്തു

> **Lead Summary:** **ശ്രീകണ്ഠപുരം** : ശ്രീകണ്ഠപുരം നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം ശ്രീകണ്ഠപുരം മാപ്പിള സ്കൂളിൽ സംഘടിപ്പിച്ചു. നഗരസഭയ്ക്ക് കീഴിലുള്ള പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് കട്ടിൽ വിതരണം ചെയ്തത്.

## Article Content

**ശ്രീകണ്ഠപുരം** : ശ്രീകണ്ഠപുരം നഗരസഭയുടെ 2022-23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി വിതരണം ചെയ്യുന്ന കട്ടിലിന്റെ വിതരണോദ്ഘാടനം ശ്രീകണ്ഠപുരം മാപ്പിള സ്കൂളിൽ സംഘടിപ്പിച്ചു. നഗരസഭയ്ക്ക് കീഴിലുള്ള പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്കാണ് കട്ടിൽ വിതരണം ചെയ്തത്.

202000 ലക്ഷം രൂപ പട്ടികജാതി വിഭാഗക്കാർക്കും 56000 രൂപ പട്ടികവർഗ്ഗകാർക്കും വകയിരുത്തിയിരിക്കുന്ന പദ്ധതിയിൽ വിവിധ വാർഡുകളിൽനിന്നുള്ള 47 എസ്. സി വിദ്യാർത്ഥികൾക്കും 13 എസ്. ടി വിദ്യാർത്ഥികൾക്കുമാണ് ഫർണിച്ചർ വിതരണം ചെയ്തത്.

ഫർണിച്ചർ വിതരണോദ്ഘാടനം നഗരസഭാധ്യക്ഷ ഡോ. കെ വി ഫിലോമിന ടീച്ചർ നിർവഹിച്ചു. നഗരസഭ ഉപാധ്യക്ഷൻ കെ ശിവദാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സ്ഥിരം സമിതി അധ്യക്ഷന്മാരായ പി പി ചന്ദ്രംഗതൻ, വി പി നസീമ, നഗരസഭ കൗൺസിലർമാരായ വിജിൽ മോഹനൻ എന്നിവർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106525/furnicher)