---
title: "കോട്ടൂർ എ.യു.പി. സ്കൂൾ 73-ാം വാർഷികാഘോഷവും അനുമോദനവും സംഘടിപ്പിച്ചു"
english_title: "Kotoor A.U.P. school"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106534/kotoor-aup-school"
published_at: "2023-04-01T13:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427eb46f126e_Screenshot_2023-04-01-13-51-43-63_6012fa4d4ddec268fc5c7112cbb265e7.jpg"
keywords: []
---

# കോട്ടൂർ എ.യു.പി. സ്കൂൾ 73-ാം വാർഷികാഘോഷവും അനുമോദനവും സംഘടിപ്പിച്ചു

> **Lead Summary:** **ശ്രീകണ്പുരം** - കോട്ടൂർ എ.യു.പി. സ്കൂൾ 73-ാം വാർഷികാഘോഷവും അനുമോദനവും സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ടി.ലീല അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ഒ. സഹദേവൻ സ്വാഗതം പറഞ്ഞു.

## Article Content

**ശ്രീകണ്പുരം** - കോട്ടൂർ എ.യു.പി. സ്കൂൾ 73-ാം വാർഷികാഘോഷവും അനുമോദനവും സംഘടിപ്പിച്ചു. നഗരസഭാ ചെയർപേഴ്സൺ ഡോ. കെ.വി. ഫിലോമിന ചടങ്ങ് ഉദ്ഘാടനം ചെയ്തു. കൗൺസിലർ കെ.ടി.ലീല അധ്യക്ഷത വഹിച്ചു. ഹെഡ്മാസ്റ്റർ എം.ഒ. സഹദേവൻ സ്വാഗതം പറഞ്ഞു.

സ്റ്റാഫ് സെക്രട്ടറി ഗീതാ കുമാരി കെ.കെ. റിപ്പോർട് അവതരിപ്പിച്ചു. ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ പി.കെ. ഗിരീഷ് മോഹൻ എൻഡോവ്മെൻറ് വിതരണം ചെയ്തു. പരിപാടിയിൽ ടി.വി.ഒ സുനിൽ കുമാർ, ഗീത കെ.വി, അജിത കെ.സി, അജയകുമാർ പി , വിജിലപി.പി, സുനിൽകുമാർ എം വി , അമൃത വിജയ് കെ, ബീന ഇ. കെ എന്നിവർ സംസാരിച്ചു. സാംസ്ക്കാരിക സമ്മേളനത്തിനു ശേഷം കുട്ടികളുടെ വിവിധ കലാപരിപാടികൾ നടന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106534/kotoor-aup-school)