---
title: " ചമ്പാട് വെസ്റ്റ് യൂ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടന്നു വന്ന കളരി പരിശീലനം സമാപിച്ചു"
english_title: "Kalari training is over"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106536/kalari-training-is-over"
published_at: "2023-04-01T14:13:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427eee18005c_IMG-20230401-WA0141.jpg"
keywords: []
---

#  ചമ്പാട് വെസ്റ്റ് യൂ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടന്നു വന്ന കളരി പരിശീലനം സമാപിച്ചു

> **Lead Summary:** ചമ്പാട് വെസ്റ്റ് യൂ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടന്നു വന്ന കളരി പരിശീലനം സമാപിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് വിദ്യാർത്ഥികൾക്ക് കളരിയഭ്യാസം നൽകിയത്. 3 മാസമാണ് വിദ്യാർത്ഥികൾക്ക് കളരി പരിശീലനം നൽകിയത്. ചമ്പാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ ദിവസവും വൈകീട്ടായിരുന്നു പരിശീലനം. കൂട്ടത്തിൽ വത്സൻ ഗുരുക്കൾ, മകൻ ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് 40 കുട്ടികൾക്ക് പരിശീലനം നൽകിയത്. കളരിയഭ്യസിച്ചതോടെ മാനസീകമായും, ശാരീരികമായും ഏറെ നേട്ടങ്ങളുണ്ടായെന്ന് വിദ്യാർത്ഥികളും പറഞ്ഞു.

## Article Content

ചമ്പാട് വെസ്റ്റ് യൂ പി സ്കൂളിൽ വിദ്യാർത്ഥികൾക്കായി നടന്നു വന്ന കളരി പരിശീലനം സമാപിച്ചു. പന്ന്യന്നൂർ പഞ്ചായത്ത് ഫണ്ട് വകയിരുത്തിയാണ് വിദ്യാർത്ഥികൾക്ക് കളരിയഭ്യാസം നൽകിയത്. 3 മാസമാണ് വിദ്യാർത്ഥികൾക്ക് കളരി പരിശീലനം നൽകിയത്. ചമ്പാട് ഇൻഡോർ സ്‌റ്റേഡിയത്തിൽ ദിവസവും വൈകീട്ടായിരുന്നു പരിശീലനം. കൂട്ടത്തിൽ വത്സൻ ഗുരുക്കൾ, മകൻ ജിഷ്ണു എന്നിവരുടെ നേതൃത്വത്തിലാണ് 40 കുട്ടികൾക്ക് പരിശീലനം നൽകിയത്. കളരിയഭ്യസിച്ചതോടെ മാനസീകമായും, ശാരീരികമായും ഏറെ നേട്ടങ്ങളുണ്ടായെന്ന് വിദ്യാർത്ഥികളും പറഞ്ഞു.

ഇനിയുള്ള വർഷങ്ങളിലും വിദ്യാർത്ഥികൾക്ക് കളരിയഭ്യാസം നൽകും. പന്ന്യന്നൂർ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ പി.പി സുരേന്ദ്രൻ കളരി പരിശീലന സമാപനം ഉദ്ഘാടനം ചെയ്തു. വാർഡംഗം ഹഫ്സത്ത് ഇടവലത്ത് അധ്യക്ഷയായി. പി. ഇ. സി കൺവീനർ രഘു, പിടിഎ പ്രസി. കെ. നിഷാദ്, വത്സൻ ഗുരുക്കൾ എന്നിവർ സംസാരിച്ചു. പ്രധാനധ്യാപകൻ വി.പി രജിലേഷ് സ്വാഗതവും, സ്നേഹലത നന്ദിയും പറഞ്ഞു. തുടർന്ന് വിദ്യാർത്ഥികളുടെ കളരി പ്രദർശനവും നടന്നു. നിരവധി രക്ഷിതാക്കളും പ്രദർശനം കാണാൻ എത്തിയിരുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106536/kalari-training-is-over)