---
title: "കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ നേതൃത്വത്തിൽ അശോകൻ കതിരൂർ അനുസ്മരണം സംഘടിപ്പിച്ചു. "
english_title: "Kuthuparamba"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106538/kuthuparamba"
published_at: "2023-04-01T14:22:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427f0d3eee65_IMG-20230401-WA0143.jpg"
keywords: []
---

# കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ നേതൃത്വത്തിൽ അശോകൻ കതിരൂർ അനുസ്മരണം സംഘടിപ്പിച്ചു. 

> **Lead Summary:** കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ നേതൃത്വത്തിൽ അശോകൻ കതിരൂർ അനുസ്മരണം സംഘടിപ്പിച്ചു. പഴയനിരത്ത് മലയാള കലാനിലയത്തിൽ നടന്ന പരിപാടി സത്യൻ കാവിൽ ഉദ്ഘാടനം ചെയ്തു. നാടക പ്രതിഭയായിരുന്ന അശോകൻ കതിരൂരിന്റെ പന്ത്രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായാണ് അനുസ്മരണയോഗം സംഘടിപ്പിച്ചത്.

## Article Content

കൂത്തുപറമ്പ് മലയാള കലാനിലയത്തിന്റെ നേതൃത്വത്തിൽ അശോകൻ കതിരൂർ അനുസ്മരണം സംഘടിപ്പിച്ചു. പഴയനിരത്ത് മലയാള കലാനിലയത്തിൽ നടന്ന പരിപാടി സത്യൻ കാവിൽ ഉദ്ഘാടനം ചെയ്തു. നാടക പ്രതിഭയായിരുന്ന അശോകൻ കതിരൂരിന്റെ പന്ത്രണ്ടാം ചരമവാർഷികത്തിന്റെ ഭാഗമായാണ് അനുസ്മരണയോഗം സംഘടിപ്പിച്ചത്.

പരിപാടിയുടെ ഭാഗമായി നാടക പ്രവർത്തക സംഗമവും നടന്നു. കൂത്തുപറമ്പ് പഴയനിരത്ത് മലയാള കലാനിലയത്തിൽ നടന്ന പരിപാടി സത്യൻ കാവിൽ ഉദ്ഘാടനം ചെയ്തു. അജിത കൊയില്യത്‌ കഥാപ്രസംഗം അവതരിപ്പിച്ചു. കലാമണ്ഡലം മഹേന്ദ്രൻ, വിനോദ് നരോത്ത്, പ്രശാന്ത് പാട്യം, പി കുമാരൻ, രാഘവൻ കാളി, കൃഷ്ണൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു. ചടങ്ങിൽ പ്രമുഖ നാടക പ്രവർത്തകരും പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106538/kuthuparamba)