---
title: "ഗ്രീൻ ജൈവവള യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു"
english_title: "Green bio fertilizer"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106546/green-bio-fertilizer"
published_at: "2023-04-01T14:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427f9c10856c_IMG-20230401-WA0000.jpg"
keywords: []
---

# ഗ്രീൻ ജൈവവള യൂണിറ്റ് പ്രവർത്തനം ആരംഭിച്ചു

> **Lead Summary:** ചെറുപുഴ ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താബോറിൽ ആരംഭിച്ച ഗ്രീൻ ജൈവവള യൂണിറ്റ് ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

## Article Content

ചെറുപുഴ ഗ്രാമ പഞ്ചായത്ത് 2022 - 23 വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി താബോറിൽ ആരംഭിച്ച ഗ്രീൻ ജൈവവള യൂണിറ്റ് ചെറുപുഴ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് കെ.എഫ്.അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.

പഞ്ചായത്ത് അംഗം ഷാന്റി ജോർജ് അധ്യക്ഷയായി. പ്രജീഷ് കൃഷ്ണ, കെ.വി. സുനിത കുമാരി,സുജ ഉതുപ്പ്, എ.രജിത, എം.ലീലാമ്മ, ഏലമ്മ മാത്യു എന്നിവർ സംസാരിച്ചു.

യൂണിറ്റിൽ ആധുനിക മെഷിനറി സംവിധാനത്തിൽ ചാണകം ഉണക്കിപൊടിച്ചു പായ്ക്ക് ചെയ്തു കൊടുക്കുന്നതാണ്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106546/green-bio-fertilizer)