---
title: "മുന്തിരി വള്ളികൾ കീഴടക്കിയ ഒരു വീട്"
english_title: "Grapes"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106547/grapes"
published_at: "2023-04-01T15:04:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427faded9401_IMG-20230401-WA0004.jpg"
keywords: []
---

# മുന്തിരി വള്ളികൾ കീഴടക്കിയ ഒരു വീട്

> **Lead Summary:** മുന്തിരി വള്ളികൾ കീഴടക്കിയ ഒരു വീട് അതാണ് കാസർകോട് ജില്ലയിലെ കമ്പല്ലൂരിലെ മോഹനൻ മാഷിന്റെ വീട്. തന്റെ സുഹൃത്തിൽ നിന്നും ലഭിച്ച ഒരു മുന്തിരി തൈ വീട്ടിൽ കൊണ്ട് വന്ന് നട്ടു പിടിപ്പിച്ചതാണ് മോഹനൻ മാഷ്.

## Article Content

മുന്തിരി വള്ളികൾ കീഴടക്കിയ ഒരു വീട് അതാണ് കാസർകോട് ജില്ലയിലെ കമ്പല്ലൂരിലെ മോഹനൻ മാഷിന്റെ വീട്. തന്റെ സുഹൃത്തിൽ നിന്നും ലഭിച്ച ഒരു മുന്തിരി തൈ വീട്ടിൽ കൊണ്ട് വന്ന് നട്ടു പിടിപ്പിച്ചതാണ് മോഹനൻ മാഷ്.

പിന്നീട് ഇവ പടർന്നു പന്തലിക്കുകയും കായ്ക്കുകയും ചെയ്തു.ഇപ്പോൾ വള്ളിയിൽ നിറച്ചും മുന്തിരി കുലകൾ നിറഞ്ഞിരിക്കുകയാണ്.മുന്തിരിയുടെ 2 ചുവടുകളാണ് മാഷിന്റെ വീട്ടിലുള്ളത്. ഈ രണ്ടിലും മുന്തിരി കുലകളുണ്ട്.

നമ്മുടെ നാട്ടിൽ കൃഷി ചെയ്യാത്ത ഒന്നാണ് മുന്തിരിയെന്നും അതുകൊണ്ടാണ് തന്റെ വീട്ടിൽ മുന്തിരി നട്ടു പിടിപ്പിക്കാൻ കാരണമെന്നും മാഷ് പറയുന്നു.

ഇത് കാണുന്നവർക്ക് ഇതൊരു കൗതുകത്തോടൊപ്പം വീടിനു അലങ്കാരംകൂടിയാണിത്.

മുന്തിരി വള്ളികൾക്കുള്ളിൽ തൂങ്ങി കിടക്കുന്ന പച്ച മുന്തിരി കുലകൾ ആരെയും വിസ്മയിപ്പിക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106547/grapes)