---
title: "നെയ്യാമ്പലുകളണിഞ്ഞ് പെരിങ്ങോം ചിലകിലെ ഇരട്ടക്കുളം"
english_title: "Peringom river"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106550/peringom-river"
published_at: "2023-04-01T15:15:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6427fd7852b6c_IMG-20230401-WA0003.jpg"
keywords: []
---

# നെയ്യാമ്പലുകളണിഞ്ഞ് പെരിങ്ങോം ചിലകിലെ ഇരട്ടക്കുളം

> **Lead Summary:** **പെരിങ്ങോം**: നെയ്യാമ്പലുകളണിഞ്ഞ് പെരിങ്ങോം ചിലകിലെ ഇരട്ടക്കുളം. കടുത്ത വേനലിലും ഭൂമിയുടെ പ്രതീക്ഷപോലെ നിറഞ്ഞു പൂത്ത നെയ്യാമ്പലുകളണിഞ്ഞ ഈ കുളങ്ങള്‍ വിസ്മയം തീര്‍ക്കുന്നു.

## Article Content

**പെരിങ്ങോം**: നെയ്യാമ്പലുകളണിഞ്ഞ് പെരിങ്ങോം ചിലകിലെ ഇരട്ടക്കുളം. കടുത്ത വേനലിലും ഭൂമിയുടെ പ്രതീക്ഷപോലെ നിറഞ്ഞു പൂത്ത നെയ്യാമ്പലുകളണിഞ്ഞ ഈ കുളങ്ങള്‍ വിസ്മയം തീര്‍ക്കുന്നു.

കടുത്ത വേനല്‍ , മണ്ണ് വരണ്ടുണങ്ങി നീര്‍ച്ചാലുകളില്‍ ഒരിറ്റു ജലാംശം പോലും അവശേഷിക്കാത്ത വിധം വേനല്‍ തീവ്രമായി. പൊള്ളുന്ന വേനലിനെ അതിജീവിക്കാന്‍ മണ്ണും മനുഷ്യനും ഒരുപോലെ വേനല്‍ മഴയ്ക്കായി കാത്തിരിക്കുന്നു.

ഈ കടുത്ത വേനലിലും പെരിങ്ങോം ചിലകിലെ ഇരട്ടക്കുളങ്ങള്‍ ഭൂമിയുടെ പ്രതീക്ഷപോലെ വിസ്മയം തീര്‍ക്കുകയാണ്.

ചുറ്റും ഉണങ്ങി വരണ്ട പാറ. ഈ വേനലില്‍ തന്നെ പല തവണ തീ പടര്‍ന്നു പിടിച്ച പ്രദേശം. ഇവിടെയാണ് നിറഞ്ഞു പൂത്ത നെയ്യാമ്പലുകളണിഞ്ഞ് ഇരട്ടക്കുളങ്ങള്‍ കാഴ്ചക്കാരെ അമ്പരപ്പിക്കുന്നത്.

പ്രദേശത്തെ ജനങ്ങളുടെയും ജീവജാലങ്ങളുടെയും നിലനില്‍പ്പ് ഈ കുളങ്ങളുമായി ബന്ധപ്പെട്ടുനില്‍ക്കുന്നു. ഒട്ടനവധി ആളുകളാണ് വിവിധ ആവശ്യങ്ങള്‍ക്കായി ഈ കുളങ്ങളെ ആശ്രയിക്കുന്നത്. 

മലയോരത്തിന്റെ പല ഭാഗങ്ങളിലും ഇത്തരത്തിലുള്ള നീരുറവകളുണ്ട്.

പലതും കുടിവെള്ളത്തിന് പോലും ഉപയോഗിക്കാന്‍ സാധിക്കുന്നവയും. എന്നാല്‍ ഇവ സംരക്ഷിക്കാന്‍ ഉള്ള പദ്ധതികള്‍ ഒരുക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല.

പാറക്കുന്നുകളിലെ തെളിനീരുറവകളെ സംരക്ഷിക്കാന്‍ തയ്യാറായാല്‍ വേനല്‍ കാലങ്ങളെ കുറേക്കൂടി മികച്ച നിലയില്‍ അതിജീവിക്കാന്‍ സാധിച്ചേക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106550/peringom-river)