---
title: "അദാനിക്കെതിരെ സെബി അന്വേഷണം"
english_title: "Adani sebi investigation "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106561/adani-sebi-investigation"
published_at: "2023-04-01T15:59:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642807df7743f_images_(3).jpeg"
keywords: []
---

# അദാനിക്കെതിരെ സെബി അന്വേഷണം

> **Lead Summary:** അദാനിക്കെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

## Article Content

അദാനിക്കെതിരെ സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ അന്വേഷണം ആരംഭിച്ചതായി റിപ്പോര്‍ട്ട്.

റിലേറ്റഡ് പാര്‍ട്ടി ഇടപാടുകളില്‍ ചട്ടലംഘനം ഉണ്ടായോ എന്നാണ് സെബി പരിശോധിക്കുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഗൗതം അദാനിയുടെ സഹോദരന്‍ വിനോദ് അദാനിക്ക് ബന്ധമുള്ള 3 ഓഫ് ഷോര്‍ കമ്ബനികളുമായി ബന്ധപ്പെട്ടാണ് അന്വേഷണം നടക്കുന്നത്.

കഴിഞ്ഞ 13 വര്‍ഷങ്ങളായി ഗൗതം അദാനിയുടെ പോര്‍ട്ട്-ടു-പവര്‍ കമ്ബനിയുടെ ലിസ്റ്റ് ചെയ്യാത്ത യൂണിറ്റുകളുമായി ഈ മൂന്ന് കമ്ബനികളും നിരവധി നിക്ഷേപ ഇടപാടുകള്‍ നടത്തിയിട്ടുണ്ട്. വിനോദ് അദാനി ഈ മൂന്ന് കമ്ബനികളുടെയും, ഉടമയോ, ഡയറക്ടറോ ആണെന്ന് സെബിക്ക് വിവരം ലഭിച്ചതയാണ് റിപ്പോര്‍ട്ട്.

അതേസമയം, ഇതുസംബന്ധിച്ച്‌ സെബിയോ അദാനി ഗ്രൂപ്പോ ഇത് വരെ സ്ഥിരീകരിച്ചിട്ടില്ല. ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടിനു പിന്നാലെ അദാനി ഗ്രൂപ്പിനെതിരെ കേന്ദ്ര കോര്‍പ്പറേറ്റ് കാര്യ മന്ത്രാലയം അന്വേഷണം ആരംഭിച്ചിരുന്നു.

അദാനി ഗ്രൂപ്പ് കമ്ബനികളുടെ ഓഹരി വില ഊതിപ്പെരുപ്പിച്ചതാണെന്നും അദാനി ഗ്രൂപ്പ് നേടിയെടുത്ത ലോണുകളില്‍ സംശയം ഉണ്ടെന്നും ആയിരുന്നു ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ടില്‍ പ്രധാനമായും ഉണ്ടായിരുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106561/adani-sebi-investigation)