---
title: "ശ്രീനിവാസനും, വിനീതും ഷൈന്‍ ടോം ചാക്കോയും - കുറുക്കൻ പോസ്റ്റർ"
english_title: "Kurukkan movie poster"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106565/kurukkan-movie-poster"
published_at: "2023-04-01T16:06:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642809667a2ff_images_(4).jpeg"
keywords: []
---

# ശ്രീനിവാസനും, വിനീതും ഷൈന്‍ ടോം ചാക്കോയും - കുറുക്കൻ പോസ്റ്റർ

> **Lead Summary:**  ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന സിനിമയാണ് നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍.

## Article Content

 ശ്രീനിവാസനും വിനീത് ശ്രീനിവാസനും ഒന്നിക്കുന്ന സിനിമയാണ് നവാഗതനായ ജയലാല്‍ ദിവാകരന്‍ സംവിധാനം ചെയ്യുന്ന കുറുക്കന്‍.

ഇപ്പോഴിതാ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ക്ക് ആശംസ നേര്‍ന്ന് എത്തിയിരിക്കുകയാണ് നടന്‍ നിവിന്‍ പോളി. 'പല രൂപത്തില്‍, പല ഭാവത്തില്‍. ഇതിലാരായിരിക്കും കുറുക്കന്‍'? എന്ന അടിക്കുറിപ്പോടെയാണ് നിവിന്‍ സിനിമയുടെ പോസ്റ്റര്‍ പങ്കുവച്ചിരിക്കുന്നത്.

വിനീത് ശ്രീനിവാസന്‍, ശ്രീനിവാസന്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളിലെത്തുന്നത്. കുറുക്കനില്‍ വിനീത് പൊലീസ് വേഷത്തിലാണെത്തുന്നത്. വര്‍ണചിത്രയുടെ ബാനറില്‍ മഹാ സുബൈര്‍ ആണ് കുറുക്കന്‍ നിര്‍മിക്കുന്നത്. സുധീര്‍ കരമന, ശ്രീകാന്ത് മുരളി, ജോജി ജോണ്‍, അശ്വത് ലാല്‍, മാളവികാ മേനോന്‍, ഗൗരി നന്ദ, ശ്രുതി ജയന്‍, അസീസ് നെടുമങ്ങാട്, അഞ്ജലി സത്യനാഥ്, അന്‍സിബാ ഹസ്സന്‍, ബാലാജി ശര്‍മ്മ, കൃഷ്‌ണന്‍ ബാലകൃഷ്‌ണന്‍, നന്ദന്‍ ഉണ്ണി തുടങ്ങിയവരും അഭിനയിക്കുന്നു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106565/kurukkan-movie-poster)