---
title: "ആദിവാസി കുടുംബത്തെ തിയറ്ററിൽ കയറ്റാതിരുന്ന സംഭവം - പ്രതികരിച്ച് കമൽ ഹാസനും, വിജയ് സേതുപതിയും"
english_title: "Narikurava family theatre issue "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106567/narikurava-family-theatre-issue"
published_at: "2023-04-01T16:12:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64280af9efe65_images_(6).jpeg"
keywords: []
---

# ആദിവാസി കുടുംബത്തെ തിയറ്ററിൽ കയറ്റാതിരുന്ന സംഭവം - പ്രതികരിച്ച് കമൽ ഹാസനും, വിജയ് സേതുപതിയും

> **Lead Summary:** സിനിമ കാണാൻ എത്തിയ ആദിവാസി കുടുംബത്തെ തിയറ്ററിൽ കയറ്റാതിരുന്ന സംഭവം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

## Article Content

സിനിമ കാണാൻ എത്തിയ ആദിവാസി കുടുംബത്തെ തിയറ്ററിൽ കയറ്റാതിരുന്ന സംഭവം വലിയ വിവാദങ്ങൾക്ക് കാരണമായിരുന്നു.

ചെന്നൈ രോഹിണി തിയറ്ററിൽ എത്തിയ നരികുറവ വിഭാഗത്തിൽപ്പെട്ടവരാണ് വിവേചനം നേരിടേണ്ടിവന്നത്. ഇതിന്റെ വിഡിയോ വൈറലായതോടെ വൻ വിമർശനം ഉയർന്നിരുന്നു. തമിഴ് സിനിമയിലെ പ്രമുഖർ തന്നെ ഇതിനെതിരെ രംഗത്തെത്തിയിരിക്കുകയാണ്.

കമൽ ഹാസൻ, വിജയ് സേതുപതി, വെട്രിമാരൻ തുടങ്ങിയ നിരവധി പ്രമുഖരാണ് തിയറ്ററിന്റെ നടപടിയെ ചോദ്യം കൊണ്ട് രംഗത്തെത്തിയത്. സോഷ്യൽ മീഡിയയിലൂടെയായിരുന്നു കമൽഹാസന്റെ പ്രതികരണം. ആദിവാസി വിഭാഗത്തിലുള്ളവർക്ക് പ്രവേശനം നിഷേധിച്ച നടപടിയെ അപലപിച്ചുകൊണ്ടായിരുന്നു കമൽഹാസന്റെ പോസ്റ്റ്.

ഇത്തരത്തിലുള്ള വിവേചനം അംഗീകരിക്കാനാവില്ലെന്ന് വിജയ് സേതുപതിയും പറഞ്ഞു. എല്ലാ മനുഷ്യർക്കും ഒരുപോലെ ജീവിക്കാൻ വേണ്ടിയാണ് ഭൂമി സൃഷ്ടിക്കപ്പെട്ടത്. മറ്റൊരു മനുഷ്യനെ അടിച്ചമർത്തുന്നവർക്കെതിരെ നമ്മൾ പ്രതികരിക്കണം എന്നാണ് താരം പറഞ്ഞത്. തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻറെ രാഷ്ട്രീയ ജീവിതം സംബന്ധിച്ച്‌ മധുരെയിൽ നടക്കുന്ന ഫോട്ടോ പ്രദർശനം സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു വിജയ് സേതുപതി.

പത്തു തല കാണാനായി മോണിങ് ഷോയ്ക്കാണ് സ്ത്രീകളും കുട്ടികളും അടങ്ങിയ കുടുംബം ടിക്കറ്റെടുത്തത്. എന്നാൽ അകത്ത് കയറാൻ തിയറ്റർ ജീവനക്കാർ തയാറായില്ല. സിനിമ കാണാനെത്തിയ ഒരാളാണ് ഇതിന്റെ വിഡിയോ പകർത്തിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106567/narikurava-family-theatre-issue)