---
title: "രാഹുൽ ഗാന്ധി ഏപ്രിൽ 11ന് വയനാട്ടിലെത്തും "
english_title: "Rahulgandhi"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106575/rahulgandhi"
published_at: "2023-04-01T16:40:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64281147c39cb_IMG-20230401-WA0051.jpg"
keywords: []
---

# രാഹുൽ ഗാന്ധി ഏപ്രിൽ 11ന് വയനാട്ടിലെത്തും 

> **Lead Summary:** **മാനന്തവാടി: **രാഹുൽ ഗാന്ധി ഏപ്രിൽ 11ന് കൽപ്പറ്റ എം.പി.ഓഫീസിന് മുന്നിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പൊതു ജനങ്ങളെ അഭിസംബോധന ചെയ്യ്ത് സംസാരിക്കും. ഇതിൻ്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് ഒരുക്കങ്ങൾ തുടങ്ങി. എല്ലാ വീടുകളിലും യു.ഡി.എഫ് പ്രതിനിധികൾ ഭവന സന്ദർശനം നടത്തും. നാളെ 2 മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകൾ ആസ്ഥാനമാക്കി യു.ഡി.എഫ് യോഗങ്ങൾ ചേരും.

## Article Content

**മാനന്തവാടി: **രാഹുൽ ഗാന്ധി ഏപ്രിൽ 11ന് കൽപ്പറ്റ എം.പി.ഓഫീസിന് മുന്നിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ പൊതു ജനങ്ങളെ അഭിസംബോധന ചെയ്യ്ത് സംസാരിക്കും. ഇതിൻ്റെ ഭാഗമായി മാനന്തവാടി നിയോജക മണ്ഡലത്തിൽ യു.ഡി.എഫ് ഒരുക്കങ്ങൾ തുടങ്ങി. എല്ലാ വീടുകളിലും യു.ഡി.എഫ് പ്രതിനിധികൾ ഭവന സന്ദർശനം നടത്തും. നാളെ 2 മണിക്ക് മാനന്തവാടി നിയോജക മണ്ഡലത്തിലെ എല്ലാ പഞ്ചായത്തുകൾ ആസ്ഥാനമാക്കി യു.ഡി.എഫ് യോഗങ്ങൾ ചേരും.

ഏപ്രിൽ മൂന്ന് നാല് തിയ്യതികളിൽ ബൂത്ത് തല യോഗം ചേരും. ഏപ്രിൽ അഞ്ചു മുതൽ പത്താം തിയ്യതി വരെ രാഹുൽ ഗാന്ധി വീടുവീടാന്തരം കൊടുക്കുവാൻ വേണ്ടി എഴുതിയ ലഘുലേഖ വിതരണം നടത്തുവാൻ മാനന്തവാടി മുസ്ലീം ലീഗ് ഓഫീസിൽ ചേർന്ന മാനന്തവാടി നിയോജക മണ്ഡലം യു.ഡി.എഫ് കമ്മിറ്റി യോഗം തീരുമാനിച്ചു. ഡിസിസി പ്രസിഡണ്ട് എൻ.ഡി.അപ്പച്ചൻ ഉദ്ഘാടനം ചെയ്യ്തു. അഡ്വ.എൻ.കെ.വർഗീസ് അദ്ധ്യക്ഷത വഹിച്ചു. പയൻ മുഹമ്മദ്, പി.കെ.ജയലക്ഷ്മി, ചാപ്പേരി മൊയ്തീൻ, എം.സി.സെബാസ്റ്റ്യൻ, ജോസഫ് കളപ്പുര, വർക്കി, കെ.വി.അസീസ്, അഡ്വ.എം.വേണുഗോപാൽ, എം.ജി.ബിജു, കടവത്ത് മുഹമ്മദ് എന്നിവർ സംസാരിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106575/rahulgandhi)