---
title: "എടവക പഞ്ചായത്തിൽ ലഘു പാനീയ വിതരണം ആരംഭിച്ചു"
english_title: "Edavaka panchayat"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106579/edavaka-panchayat"
published_at: "2023-04-01T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6428151fd00df_IMG-20230401-WA0208.jpg"
keywords: []
---

# എടവക പഞ്ചായത്തിൽ ലഘു പാനീയ വിതരണം ആരംഭിച്ചു

> **Lead Summary:** എടവക : എടവക പഞ്ചായത്ത് 2023 - 24 ലെ ബഡ്ജറ്റിൽ'അതിഥി ദേവോ ഭവ ' എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട സന്ദർശകർക്ക് ലഘു പാനീയ വിതരണം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

## Article Content

എടവക : എടവക പഞ്ചായത്ത് 2023 - 24 ലെ ബഡ്ജറ്റിൽ'അതിഥി ദേവോ ഭവ ' എന്ന പേരിൽ പ്രഖ്യാപിക്കപ്പെട്ട സന്ദർശകർക്ക് ലഘു പാനീയ വിതരണം എന്ന പദ്ധതിക്ക് തുടക്കം കുറിച്ചു.

വൈസ് പ്രസിഡണ്ട് ജംസീറ ശിഹാബിന്റെ അദ്ധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ വെച്ച് പ്രസിഡണ്ട് എച്ച്.ബി. പ്രദീപ് മാസ്റ്റർ ഓഫീസ്സിലെത്തിയ കെ.എസ് സൗദാമിനിക്ക് ലഘു പാനീയവും ബിസ്ക്കറ്റും നൽകി ഉദ്ഘാടനം ചെയ്തു.

കാലാവസ്ഥയ്ക്ക് അനുസൃതമായ രീതിയിലുള്ള ലഘു പാനീയങ്ങൾ ആയിരിക്കും എല്ലാ ദിവസവും സേവനത്തിനായി പഞ്ചായത്തിൽ എത്തുന്നവർക്ക് സൗജന്യമായി വിതരണം ചെയ്യുക.

ഏപ്രിൽ , മെയ് മാസങ്ങളിൽ ഗുളൂച്യാദി ചൂർണം, നെല്ലിക്കനീര് , തേൻ തുടങ്ങി ആയ്യൂർവേദ വിധിപ്രകാരമുള്ള എനർജി ഡ്രിങ്ക് ആയിരിക്കും വിതരണം ചെയ്യുക.

ലഘു കടികളും ഇതോടൊപ്പം നൽകും. ചടങ്ങിൽ സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ജെൻസി ബിനോയി , ശിഹാബ് അയാത്ത്, മെമ്പർമാരായ ബ്രാൻ അഹമ്മദ് കുട്ടി, വിനോദ് തോട്ടത്തിൽ, ഷറഫുന്നീസ.കെ, ഗിരിജ സുധാകരൻ, ഷിൽസൺ മാത്യു, സുജാത സി.സി, സെക്രട്ടറി എൻ. അനിൽ കുമാർ പ്രസംഗിച്ചു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106579/edavaka-panchayat)