---
title: "ഇരിക്കൂറിൽ വെള്ളക്കെട്ടില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം"
english_title: "Three-year-old boy dies"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10658/three-year-old-boy-dies"
published_at: "2021-11-14T16:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190f24222be4_PicsArt_11-14-04.55.41.jpg"
keywords: []
---

# ഇരിക്കൂറിൽ വെള്ളക്കെട്ടില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം

> **Lead Summary:** **കണ്ണൂര്‍**: വെള്ളക്കെട്ടില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ഇരിക്കൂറിലാണ് മൂന്നു വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചത്.

## Article Content

**കണ്ണൂര്‍**: വെള്ളക്കെട്ടില്‍ വീണ് മൂന്നു വയസുകാരന് ദാരുണാന്ത്യം. കണ്ണൂര്‍ ഇരിക്കൂറിലാണ് മൂന്നു വയസുകാരന്‍ വെള്ളക്കെട്ടില്‍ വീണ് മരിച്ചത്.

പെടയാങ്കോട് കുഞ്ഞിപ്പള്ളിക്ക് സമീപത്തെ പാറമ്മല്‍ സജിദിന്‍റെ മകന്‍ നസല്‍ ആണ് മരിച്ചത്. വീടിന് അടുത്തായി കിണറിന്  വേണ്ടി കുഴിച്ച കുഴിയിലാണ് കുട്ടി വീണത്. മഴയെത്തുടര്‍ന്ന് കിണറിന്‍റെ പണി നിര്‍ത്തി വച്ചിരിക്കുകയായിരുന്നു. വെള്ളം നിറഞ്ഞുകിടന്ന കുഴിയില്‍ മുറ്റത്ത് കളിച്ചു കൊണ്ടിരിക്കെയാണ് കുഞ്ഞ് വീണത്.

കുട്ടിയെ കുഴിയില്‍ നിന്ന് പുറത്തെടുത്തെങ്കിലും ആശുപത്രിയില്‍ കൊണ്ടു പോകും വഴി മരണം സംഭവിക്കുകയായിരുന്നു. മൃതദേഹം ഇപ്പോള്‍ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ വിട്ടുകൊടുക്കും. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10658/three-year-old-boy-dies)