---
title: "കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ"
english_title: "A native of Chunkakunn Potenthod was arrested by Peravoor Excise for possessing ganja"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106599/a-native-of-chunkakunn-potenthod-was-arrested-by-peravoor-excise-for-possessing-ganja"
published_at: "2023-04-01T19:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64283a6e8df8c_dgfdsgdsfg.jpg"
keywords: []
---

# കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശി പേരാവൂർ എക്‌സൈസ് പിടിയിൽ

> **Lead Summary:** **കൊട്ടിയൂർ: **കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കൊട്ടിയൂർ ചുങ്കകുന്ന് പൊട്ടൻതോട് സ്വദേശി പാണ്ടിമാക്കൽ വീട്ടിൽ ബാലൻ.പി.കെ എന്നയാളാണ് 80 ഗ്രാം കഞ്ചാവുമായി പൊട്ടൻ തോടുവെച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ശനിയാഴ്ച പകൽ നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ് കെ, മജീദ്, ശിവദാസൻ പി എസ്, സിനോജ് വി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

## Article Content

**കൊട്ടിയൂർ: **കഞ്ചാവ് കൈവശം വച്ച ചുങ്കക്കുന്ന് പൊട്ടൻതോട് സ്വദേശിയെ പേരാവൂർ എക്സൈസ് പിടികൂടി എൻഡിപിഎസ് ആക്ട് പ്രകാരം കേസെടുത്തു. കൊട്ടിയൂർ ചുങ്കകുന്ന് പൊട്ടൻതോട് സ്വദേശി പാണ്ടിമാക്കൽ വീട്ടിൽ ബാലൻ.പി.കെ എന്നയാളാണ് 80 ഗ്രാം കഞ്ചാവുമായി പൊട്ടൻ തോടുവെച്ച് എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ശനിയാഴ്ച പകൽ നടത്തിയ റെയിഡിലാണ് ഇയാൾ പിടിയിലായത്. എക്സൈസ് ഇൻസ്പെക്ടർ എ.കെ.വിജേഷിന്റെ നേതൃത്വത്തിൽ നടത്തിയ റെയിഡിൽ പ്രിവന്റീവ് ഓഫീസർ എം.പി.സജീവൻ, സിവിൽ എക്സൈസ് ഓഫിസർമാരായ സന്തോഷ് കെ, മജീദ്, ശിവദാസൻ പി എസ്, സിനോജ് വി, വനിത സിവിൽ എക്സൈസ് ഓഫീസർ ഷീജ കാവളാൻ എന്നിവർ പങ്കെടുത്തു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106599/a-native-of-chunkakunn-potenthod-was-arrested-by-peravoor-excise-for-possessing-ganja)