---
title: "വെളിമാനത്ത് മൊബൈൽ മോഷണം; പ്രതി അറസ്റ്റിൽ"
english_title: "Mobile theft velimanam"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10660/mobile-theft-velimanam"
published_at: "2021-11-14T17:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6190f5052c95c_PicsArt_11-14-05.03.04.jpg"
keywords: []
---

# വെളിമാനത്ത് മൊബൈൽ മോഷണം; പ്രതി അറസ്റ്റിൽ

> **Lead Summary:** ഇരിട്ടി: കഴിഞ്ഞ 10-ാം തീയതി വെളിമാനത്തെ വീട്ടിൽ നിന്നും നാല് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അനിയൻ ബാവ എന്ന് പേരുള്ള വെളിമാനം കോളനിയിലെ പനച്ചിക്കൽ ദിനേശ് നെയാണ് ആറളം പോലീസ് ഇൻസ്പെക്ടർ അരുൺദാസും സംഘവും പിടികൂടിയത്.

## Article Content

ഇരിട്ടി: കഴിഞ്ഞ 10-ാം തീയതി വെളിമാനത്തെ വീട്ടിൽ നിന്നും നാല് മൊബൈൽ ഫോണുകൾ കവർന്ന കേസിലെ പ്രതി അനിയൻ ബാവ എന്ന് പേരുള്ള വെളിമാനം കോളനിയിലെ പനച്ചിക്കൽ ദിനേശ് നെയാണ് ആറളം പോലീസ് ഇൻസ്പെക്ടർ അരുൺദാസും സംഘവും പിടികൂടിയത്.

അടിപിടി, മോഷണം ഉൾപ്പടെ നിരവധി കേസിൽ പ്രതിയാണ് ഇയാളെന്ന് പോലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതിയെ മട്ടന്നൂർ കോടതി 14 ദിവസം റിമാൻ്റ് ചെയ്തു. പ്രതിയെ കൂടുതൽ അന്വേഷണത്തിനായി കസ്റ്റഡിയിൽ വാങ്ങും. സബ് ഇൻസ്പെക്ടർ ഇ.എസ്.പ്രസാദ്, എ.എസ്.ഐ.അബദുൽ നാസർ എന്നിവരുടെ നേതൃത്യത്തിലുള്ള പോലീസ് സംഘമാണ് പ്രതിയെ പിടികൂടിയത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10660/mobile-theft-velimanam)