---
title: "സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു ഏപ്രിൽ ഏഴിനകം അടക്കണം"
english_title: "Those selected for this year's Hajj by the State Hajj Committee should pay the first installment by April 7 "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106634/those-selected-for-this-years-hajj-by-the-state-hajj-committee-should-pay-the-first-installment-by-april-7"
published_at: "2023-04-01T21:48:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64285a22bfd3a_fghgd.jpg"
keywords: []
---

# സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡു ഏപ്രിൽ ഏഴിനകം അടക്കണം

> **Lead Summary:** **കരിപ്പൂർ: **സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായ 81,800 രൂപ ഏപ്രിൽ ഏഴിനകം അടക്കണം. ഓൺലൈനായോ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽനിന്ന് ഓരോ കവറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പറുള്ള പേ-ഇൻ സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ശാഖകളിലോ ആണ് പണം അടക്കേണ്ടത്. ബാക്കി അടക്കേണ്ട തുക പിന്നീട് അറിയിക്കും. പണം അടച്ചതിനു ശേഷം പേ ഇൻ സ്ലിപ്, പാസ്​പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച മെഡിക്കൽ സ്ക്രീനിങ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (സർക്കാർ ഡോക്ടർമാർ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷ ഫോറം (അപേക്ഷകനും നോമിനിയും ഒപ്പിടണം), പാസ്‌പോർട്ട് ആദ്യ പേജിന്റെയും അവസാന പേജിന്റെയും കോപ്പി, അഡ്രസ് പ്രൂഫ് (പാസ്‌പോർട്ടിലെ മേൽവിലാസം വ്യത്യാസമുണ്ടെങ്കിൽ മാത്രം), കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, കവർ ലീഡറിന്റെ കാൻസൽ ചെയ്ത പാസ്ബുക്ക്/ ചെക്ക് ലീഫ് കോപ്പി എന്നിവ ഏപ്രിൽ 10നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂർ ഹജ്ജ് ഹൗസിലോ കോഴി​ക്കോട് പുതിയറ റീജനൽ ഓഫിസിലോ സമർപ്പിക്കണം. വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായോ ജില്ല ഹജ്ജ് ട്രെയിനർമാരുമായോ ബന്ധപ്പെടാം. ഹജ്ജ് ഹൗസ് -0483 2710717, 0483 2717572. ട്രെയിനർമാർ: കാസർകോട് (അമാനുല്ല - 94461 11188), കണ്ണൂർ (പി.വി. ഗഫൂർ- 94461 33582), വയനാട് (ജമാലുദ്ദീൻ കോനിയാൻ -99610 83361), കോഴിക്കോട് (അഹമ്മദ് കുട്ടി - 98461 00552), മലപ്പുറം (മുഹമ്മദ് റഊഫ് - 98467 38287), പാലക്കാട് (ജാഫർ വിളയൂർ - 94008 15202), തൃശൂർ (കെ. ഹബീബ് -94460 62928), എറണാകുളം (സി.എം. അസ്കർ -95629 71129), ഇടുക്കി (സി.എ. അബ്ദുസ്സലാം -99610 13690), കോട്ടയം (പി.എ. ശിഹാബ് - 94475 48580), ആലപ്പുഴ (മുഹമ്മദ് അലി -99477 34315), പത്തനംതിട്ട (എം. നാസർ - 94956 61510), കൊല്ലം (മുഹമ്മദ് സിയാദ് -80866 00806), തിരുവനന്തപുരം (മുഹമ്മദ് യൂസഫ്- 98956 48856).

## Article Content

**കരിപ്പൂർ: **സംസ്ഥാന ഹജ്ജ് കമ്മിറ്റി മുഖേന ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെട്ടവർ ആദ്യ ഗഡുവായ 81,800 രൂപ ഏപ്രിൽ ഏഴിനകം അടക്കണം. ഓൺലൈനായോ ഹജ്ജ് കമ്മിറ്റി വെബ് സൈറ്റിൽനിന്ന് ഓരോ കവറിനും പ്രത്യേകം ലഭിക്കുന്ന ബാങ്ക് റഫറൻസ് നമ്പറുള്ള പേ-ഇൻ സ്ലിപ് ഉപയോഗിച്ച് എസ്.ബി.ഐ, യൂനിയൻ ബാങ്ക് ഓഫ് ഇന്ത്യ എന്നിവയുടെ ശാഖകളിലോ ആണ് പണം അടക്കേണ്ടത്. ബാക്കി അടക്കേണ്ട തുക പിന്നീട് അറിയിക്കും. പണം അടച്ചതിനു ശേഷം പേ ഇൻ സ്ലിപ്, പാസ്​പോർട്ട്, പാസ്‌പോർട്ട് സൈസ് ഫോട്ടോ, ഫോട്ടോ പതിച്ച മെഡിക്കൽ സ്ക്രീനിങ് ഫിറ്റ്‌നസ് സർട്ടിഫിക്കറ്റ് (സർക്കാർ ഡോക്ടർമാർ പരിശോധിച്ചതാകണം), ഹജ്ജ് അപേക്ഷ ഫോറം (അപേക്ഷകനും നോമിനിയും ഒപ്പിടണം), പാസ്‌പോർട്ട് ആദ്യ പേജിന്റെയും അവസാന പേജിന്റെയും കോപ്പി, അഡ്രസ് പ്രൂഫ് (പാസ്‌പോർട്ടിലെ മേൽവിലാസം വ്യത്യാസമുണ്ടെങ്കിൽ മാത്രം), കോവിഡ് വാക്‌സിനേഷൻ സർട്ടിഫിക്കറ്റ്, കവർ ലീഡറിന്റെ കാൻസൽ ചെയ്ത പാസ്ബുക്ക്/ ചെക്ക് ലീഫ് കോപ്പി എന്നിവ ഏപ്രിൽ 10നകം സംസ്ഥാന ഹജ്ജ് കമ്മിറ്റി ആസ്ഥാനമായ കരിപ്പൂർ ഹജ്ജ് ഹൗസിലോ കോഴി​ക്കോട് പുതിയറ റീജനൽ ഓഫിസിലോ സമർപ്പിക്കണം. വിവരങ്ങൾക്ക് സംസ്ഥാന ഹജ്ജ് കമ്മിറ്റി ഓഫിസുമായോ ജില്ല ഹജ്ജ് ട്രെയിനർമാരുമായോ ബന്ധപ്പെടാം. ഹജ്ജ് ഹൗസ് -0483 2710717, 0483 2717572. ട്രെയിനർമാർ: കാസർകോട് (അമാനുല്ല - 94461 11188), കണ്ണൂർ (പി.വി. ഗഫൂർ- 94461 33582), വയനാട് (ജമാലുദ്ദീൻ കോനിയാൻ -99610 83361), കോഴിക്കോട് (അഹമ്മദ് കുട്ടി - 98461 00552), മലപ്പുറം (മുഹമ്മദ് റഊഫ് - 98467 38287), പാലക്കാട് (ജാഫർ വിളയൂർ - 94008 15202), തൃശൂർ (കെ. ഹബീബ് -94460 62928), എറണാകുളം (സി.എം. അസ്കർ -95629 71129), ഇടുക്കി (സി.എ. അബ്ദുസ്സലാം -99610 13690), കോട്ടയം (പി.എ. ശിഹാബ് - 94475 48580), ആലപ്പുഴ (മുഹമ്മദ് അലി -99477 34315), പത്തനംതിട്ട (എം. നാസർ - 94956 61510), കൊല്ലം (മുഹമ്മദ് സിയാദ് -80866 00806), തിരുവനന്തപുരം (മുഹമ്മദ് യൂസഫ്- 98956 48856).

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106634/those-selected-for-this-years-hajj-by-the-state-hajj-committee-should-pay-the-first-installment-by-april-7)