---
title: "വളപട്ടണം പുഴയുടെ മനോഹാരിത ഏറ്റവുംകൂടുതൽ ആസ്വദിച്ച് ഉല്ലാസയാത്രനടത്താൻ ജലഗതാഗത വകുപ്പിന്റെ ഡബിൾ ഡക്കർ ബോട്ട് "
english_title: "Double Ducker Boat of Water Transport Department to enjoy the beauty of Valapatnam River to the fullest "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106689/double-ducker-boat-of-water-transport-department-to-enjoy-the-beauty-of-valapatnam-river-to-the-fullest"
published_at: "2023-04-02T11:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429193fe30d9_gdf.jpg"
keywords: []
---

# വളപട്ടണം പുഴയുടെ മനോഹാരിത ഏറ്റവുംകൂടുതൽ ആസ്വദിച്ച് ഉല്ലാസയാത്രനടത്താൻ ജലഗതാഗത വകുപ്പിന്റെ ഡബിൾ ഡക്കർ ബോട്ട് 

> **Lead Summary:** **പറശ്ശിനിക്കടവ് :** വളപട്ടണം പുഴയുടെ മനോഹാരിത ഏറ്റവുംകൂടുതൽ ആസ്വദിച്ച് ഉല്ലാസയാത്രനടത്താൻ ജലഗതാഗത വകുപ്പിന്റെ ഡബിൾ ഡക്കർ ബോട്ട്. ഏപ്രിൽ അഞ്ചിന് മുൻപ് തന്നെ പറശ്ശിനിക്കടവ്-മാട്ടൂൽ റൂട്ടിൽ സർവീസ് നടത്താനുള്ള ഒരുക്കത്തിലാണ്. വകുപ്പിന്റെ സർവീസ് നടത്തിയിരുന്ന സാധാരണ ബോട്ട് കട്ടപ്പുറത്തായി രണ്ടുമാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല. പറശ്ശിനിക്കടവും വളപട്ടണം പുഴയും കേന്ദ്രീകരിച്ച് തീർഥാടന വിനോദസഞ്ചാരത്തിന്റെ ഏറ്റവുംവലിയ സീസൺ എത്തിയിട്ടും ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് മുടങ്ങിയതിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന്‌ വലിയ രോഷവും ഉയർന്നിരുന്നു. പറശ്ശിനിക്കടവിൽനിന്ന്‌ പുതിയ സർവീസ് തുടങ്ങുന്നതിനുവേണ്ടി ആലപ്പുഴയിൽനിന്നാണ് എസ്-26 അപ്പർഡക്ക് ബോട്ട് എത്തുന്നത്. ബോട്ടിനുവേണ്ടുന്ന അത്യാവശ്യം സൗകര്യംകൂടി സജ്ജീകരിച്ചാകും ബോട്ട് സർവീസ് തുടങ്ങുക.

## Article Content

**പറശ്ശിനിക്കടവ് :** വളപട്ടണം പുഴയുടെ മനോഹാരിത ഏറ്റവുംകൂടുതൽ ആസ്വദിച്ച് ഉല്ലാസയാത്രനടത്താൻ ജലഗതാഗത വകുപ്പിന്റെ ഡബിൾ ഡക്കർ ബോട്ട്. ഏപ്രിൽ അഞ്ചിന് മുൻപ് തന്നെ പറശ്ശിനിക്കടവ്-മാട്ടൂൽ റൂട്ടിൽ സർവീസ് നടത്താനുള്ള ഒരുക്കത്തിലാണ്. വകുപ്പിന്റെ സർവീസ് നടത്തിയിരുന്ന സാധാരണ ബോട്ട് കട്ടപ്പുറത്തായി രണ്ടുമാസം കഴിഞ്ഞിട്ടും തകരാർ പരിഹരിക്കാൻ സാധിച്ചിട്ടില്ല. പറശ്ശിനിക്കടവും വളപട്ടണം പുഴയും കേന്ദ്രീകരിച്ച് തീർഥാടന വിനോദസഞ്ചാരത്തിന്റെ ഏറ്റവുംവലിയ സീസൺ എത്തിയിട്ടും ജലഗതാഗത വകുപ്പിന്റെ ബോട്ട് സർവീസ് മുടങ്ങിയതിൽ യാത്രക്കാരുടെ ഭാഗത്തുനിന്ന്‌ വലിയ രോഷവും ഉയർന്നിരുന്നു. പറശ്ശിനിക്കടവിൽനിന്ന്‌ പുതിയ സർവീസ് തുടങ്ങുന്നതിനുവേണ്ടി ആലപ്പുഴയിൽനിന്നാണ് എസ്-26 അപ്പർഡക്ക് ബോട്ട് എത്തുന്നത്. ബോട്ടിനുവേണ്ടുന്ന അത്യാവശ്യം സൗകര്യംകൂടി സജ്ജീകരിച്ചാകും ബോട്ട് സർവീസ് തുടങ്ങുക.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106689/double-ducker-boat-of-water-transport-department-to-enjoy-the-beauty-of-valapatnam-river-to-the-fullest)