---
title: "ശിശുദിനാഘോഷവും കൺവെൻഷനും നടത്തി"
english_title: "Children's Day celebration and convention were held "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10670/childrens-day-celebration-and-convention-were-held"
published_at: "2021-11-14T18:02:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619101e419e85_PicsArt_11-14-05.46.58.jpg"
keywords: []
---

# ശിശുദിനാഘോഷവും കൺവെൻഷനും നടത്തി

> **Lead Summary:** ചാവശേരി: ജവഹർ ബാൽ മഞ്ച് ചാവശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവശേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ശിശുദിനാഘോഷവും കൺവെൻഷനും നടത്തി.

## Article Content

ചാവശേരി: ജവഹർ ബാൽ മഞ്ച് ചാവശ്ശേരി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചാവശേരി ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ശിശുദിനാഘോഷവും കൺവെൻഷനും നടത്തി.

ഇരിട്ടി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ.വേലായുധൻ ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികൾക്കുള്ള അനുമോദന സദസ്സ് കോൺഗ്രസ് ഇരിട്ടി ബ്ലോക്ക് കമ്മിറ്റി പ്രസിഡണ്ട് തോമസ് വർഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ജവഹർ ബാൽ മഞ്ച് കണ്ണൂർ ജില്ലാ കോർഡിനേറ്റർ ആനന്ദ് ബാബു ക്ലാസെടുത്തു. ജവഹർ ബാൽ മഞ്ച് ഇരിട്ടി ബ്ലോക്ക് ചെയർമാൻ സി.വി.സുധീപ് കുമാർ അദ്ധ്യക്ഷത വഹിച്ചു. കെ.വി.പവിത്രൻ, കെ.വി.രാമചന്ദ്രൻ, സി.കെ.ശശിധരൻ, പി.വി.കേശവൻ, പി.വി.മോഹനൻ,നിധിൻ നടുവനാട്, സനൽ അരയാക്കണ്ടി, കെ.കെ. മയൂരി, എം.. അജേഷ്, എം.വി.രഞ്ചൻ, കെ.വി.അബ്ദുള്ള, കെ.സുമേഷ്കുമാർ, ഷാനിദ് പുന്നാട് തുടങ്ങിയവർ പ്രസംഗിച്ചു

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10670/childrens-day-celebration-and-convention-were-held)