---
title: "ആറളം ഫാമിൽ ഒന്നാം ഘട്ട നവീകരണ പദ്ധതിയുടെ ഭാഗമായി ആട് വളർത്തൽ കേന്ദ്രം സ്ഥാപിച്ചു"
english_title: "Goat Breeding Center established aralam "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10673/goat-breeding-center-established-aralam"
published_at: "2021-11-14T18:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619107005fc71_PicsArt_11-14-06.21.28.jpg"
keywords: []
---

# ആറളം ഫാമിൽ ഒന്നാം ഘട്ട നവീകരണ പദ്ധതിയുടെ ഭാഗമായി ആട് വളർത്തൽ കേന്ദ്രം സ്ഥാപിച്ചു

> **Lead Summary:** ആറളം: ആറളം ഫാമിൻ്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ നവീകരണ പദ്ധതി ഊർജിതമാക്കി. ഒന്നാം ഘട്ട നവീകരണ പദ്ധതിയുടെ ഭാഗമായി ഫാമിൻ്റെ എട്ടാം ബ്ലോക്കിൽ ആട് വളർത്തൽ കേന്ദ്രം സ്ഥാപിച്ചു. 27 ലക്ഷം രൂപ ചിലവിട്ടാണ്ആട് - പശുവളർത്തൽ പദ്ധതി നടപ്പാക്കുന്നതെന്ന് ആറളം ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിമൽ ഘോഷ് പറഞ്ഞു.

## Article Content

ആറളം: ആറളം ഫാമിൻ്റെ നഷ്ടപ്രതാപം വീണ്ടെടുക്കാൻ നവീകരണ പദ്ധതി ഊർജിതമാക്കി. ഒന്നാം ഘട്ട നവീകരണ പദ്ധതിയുടെ ഭാഗമായി ഫാമിൻ്റെ എട്ടാം ബ്ലോക്കിൽ ആട് വളർത്തൽ കേന്ദ്രം സ്ഥാപിച്ചു. 27 ലക്ഷം രൂപ ചിലവിട്ടാണ്ആട് - പശുവളർത്തൽ പദ്ധതി നടപ്പാക്കുന്നതെന്ന് ആറളം ഫാമിംഗ് കോർപ്പറേഷൻ മാനേജിംഗ് ഡയറക്ടർ ബിമൽ ഘോഷ് പറഞ്ഞു.

നഷ്ടത്തിൽ നിന്ന്‌ കരകയറ്റി ആറളം ഫാമിനെ മികച്ച പൊതുമേഖലാ കാർഷിക ഫാമാക്കി മാറ്റാൻ ഏറെ പഠനങ്ങൾക്ക്‌ ശേഷം കാർഷിക സർവകലാശാലാ ഗവേഷണ വിഭാഗം സമർപ്പിച്ച പദ്ധതികളുടെ ഭാഗമായാണ് ആട് വളർത്തൽ കേന്ദ്രം തുടങ്ങിയത്.ആമ്പല്ലൂർ സർവ്വീസ് സഹകരണ ബേങ്കിൻ്റെ വിശാലമായ ആട് വളർത്തൽ കേന്ദ്രത്തിൽ നിന്നുമാണ് ആറളം ഫാം ആട് വളർത്തൽ കേന്ദ്രത്തിലേക്ക് മുപ്പത് ആടുകളെ എത്തിച്ചത്.

വലിയ 25 ആടുകളും, അഞ്ച് ചെറിയ ആടുകളുമുള്ളതാണ് ഒരു യൂണിറ്റ്. ഇത്തരത്തിൽ രണ്ട് യൂനിറ്റുകളാണ് സ്ഥാപിക്കുക.വെറ്റനറി സർവ്വകലാശാലയിലെ അസിസ്റ്റൻ്റ് പ്രൊഫസർ ഡോ.ഗിഗിൻ്റെ നേതൃത്യത്തിലാണ് മികച്ചയിനം ആടുകളെ തിരഞ്ഞെട്ടത്തത്. ആറളം ഫാമിലെ കേന്ദ്രത്തിൽ നിന്നും ആടുകളെ വിൽപന നടത്തിയും വരുമാനമുണ്ടാക്കും.ഇതോടൊപ്പം 10 പശുക്കളെയും ഉൾപ്പെടുത്തി പശുവളർത്തൽ കേന്ദ്രവും ഉടൻ തുടങ്ങുമെന്ന് മാനേജിംഗ് ഡയറക്ടർ ബിമൽ ഘോഷ് പറഞ്ഞു.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10673/goat-breeding-center-established-aralam)