---
title: "സന്ദർശക മുറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും."
english_title: "Chief Minister Pinarayi Vijayan will inaugurate the visitor rooms."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106734/chief-minister-pinarayi-vijayan-will-inaugurate-the-visitor-rooms"
published_at: "2023-04-02T15:38:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429547ee516c_kelakam_police_station.jpg"
keywords: []
---

# സന്ദർശക മുറികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും.

> **Lead Summary:** **കേളകം: **കേളകം സ്റ്റേഷൻ ഉൾപ്പടെ ജില്ലയിലെ 18 സ്റ്റേഷനുകളിൽ നിർമിച്ച സന്ദർശക മുറികളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് നാലിന് കേളകം സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

## Article Content

**കേളകം: **കേളകം സ്റ്റേഷൻ ഉൾപ്പടെ ജില്ലയിലെ 18 സ്റ്റേഷനുകളിൽ നിർമിച്ച സന്ദർശക മുറികളുടെ ഉദ്ഘാടനം തിങ്കളാഴ്ച വൈകിട്ട് നാലിന് കേളകം സ്റ്റേഷനിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. 

പാലക്കാട് പുത്തൂർ പോലീസ് സ്റ്റേഷൻ പുതിയ കെട്ടിടം,ബേക്കൽ സബ് ഡിവിഷൻ പോലീസ് കൺട്രോൾ റൂം ശിലാസ്ഥാപനം എന്നിവയും തദവസരത്തിൽ മുഖ്യമന്ത്രി ഓൺലൈനിൽ ഉദ്ഘാടനം ചെയ്യും.

സണ്ണി ജോസഫ് എം.എൽ.എ അധ്യക്ഷത വഹിക്കും.പോലീസ്മേധാവി അനിൽകാന്ത്,എ.ഡി.ജി.പി എം.ആർ.അജിത്കുമാർ,ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി.ദിവ്യ,ഡി.ഐ.ജി പുട്ട വിമലാദിത്യ തുടങ്ങിയവർ സംബന്ധിക്കും

**
**

**
**

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106734/chief-minister-pinarayi-vijayan-will-inaugurate-the-visitor-rooms)