---
title: "കേരളത്തിൽ ഇന്ധനവില കൂടിയതോടെ ഉത്തര മലബാറിൽ കെഎസ്ആർടിസി ആശ്രയിക്കുന്നത് കർണാടകയെ."
english_title: "With the increase in fuel prices in Kerala, KSRTC is dependent on Karnataka in North Malabar. "
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106777/with-the-increase-in-fuel-prices-in-kerala-ksrtc-is-dependent-on-karnataka-in-north-malabar"
published_at: "2023-04-02T20:46:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/64299c5fa2106_ksrtc_kerala.jpg"
keywords: []
---

# കേരളത്തിൽ ഇന്ധനവില കൂടിയതോടെ ഉത്തര മലബാറിൽ കെഎസ്ആർടിസി ആശ്രയിക്കുന്നത് കർണാടകയെ.

> **Lead Summary:** **കണ്ണൂർ:** കേരളത്തിൽ ഇന്ധനവില കൂടിയതോടെ ഉത്തര മലബാറിൽ കെഎസ്ആർടിസി ആശ്രയിക്കുന്നത് കർണാടകയെ. കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് മംഗളൂരു ഐഒസി പ്ലാന്റിൽ നിന്ന് അവിടത്തെ വിലയ്ക്ക് കെഎസ്ആർടിസി ഇന്ധനം എത്തിച്ചു തുടങ്ങി. ഈ ഇനത്തിൽ വലിയൊരു തുകയാണ് ഇവിടെ കെഎസ്ആർടിസിക്കു ലാഭിക്കാനാകുന്നത്. ഐഒസിയുടെയും കെഎസ്ആർടിസി മാനേജ്മെന്റിന്റെയും പ്രത്യേക അനുമതിയോടെയാണിത്.

## Article Content

**കണ്ണൂർ:** കേരളത്തിൽ ഇന്ധനവില കൂടിയതോടെ ഉത്തര മലബാറിൽ കെഎസ്ആർടിസി ആശ്രയിക്കുന്നത് കർണാടകയെ. കാസർകോട്, കണ്ണൂർ ജില്ലകളിലേക്ക് മംഗളൂരു ഐഒസി പ്ലാന്റിൽ നിന്ന് അവിടത്തെ വിലയ്ക്ക് കെഎസ്ആർടിസി ഇന്ധനം എത്തിച്ചു തുടങ്ങി. ഈ ഇനത്തിൽ വലിയൊരു തുകയാണ് ഇവിടെ കെഎസ്ആർടിസിക്കു ലാഭിക്കാനാകുന്നത്. ഐഒസിയുടെയും കെഎസ്ആർടിസി മാനേജ്മെന്റിന്റെയും പ്രത്യേക അനുമതിയോടെയാണിത്.

കർണാടകയിൽ നിന്ന് കെഎസ്ആർടിസിക്ക് 91.62 രൂപയ്ക്ക് ഒരു ലീറ്റർ ഡീസൽ ലഭിക്കും. കേരളത്തിൽ 97.12 രൂപയാണ്. മംഗലാപുരം ഐഒസി പ്ലാന്റിൽ നിന്നു നേരിട്ടാണ് രണ്ടു ജില്ലകളിലേക്കും കെഎസ്ആർടിസി ടാങ്കർ ലോറികളിൽ ഡീസൽ കൊണ്ടു വരുന്നത്. കെഎസ്ആർടിസി കൺസ്യൂമർ ഔട്‌ലെറ്റിൽപെട്ടതായതു കൊണ്ടും കൂടുതൽ ഡീസൽ ഒന്നിച്ച് എടുക്കുന്നവരായതു കൊണ്ടുമാണ് കർണാടകയിലെ വിലയ്ക്ക് ഐഒസി ഉത്തര മലബാറിലേക്ക് കെഎസ്ആർടിസിക്ക് ഡീസൽ നൽകുന്നത്. കണ്ണൂരിൽ ഡീസലിന് 97.12 രൂപയാണ് ഇന്നലത്തെ വില.

നിലവിൽ ഒരു ലീറ്ററിനു 5.50 രൂപയുടെ ലാഭമാണ് കർണാടകയിൽ നിന്ന് ഡീസൽ കൊണ്ടുവരുന്നതു കൊണ്ട് കെഎസ്ആർടിസിക്ക് ഉണ്ടാകുന്നത്. 29,860 ലീറ്ററാണ് ആകെ ആവശ്യമായ ഡീസൽ. പ്രതിദിനം കെഎസ്ആർടിസിക്ക് 1,64,230 രൂപ ലാഭം കിട്ടും. കെഎസ്ആർടിസിക്ക് 5 ഡിപ്പോകളാണ് കണ്ണൂർ, കാസർകോട് ജില്ലകളിലായുള്ളത്. കാസർകോട് ഡിപ്പോയിൽ 72, കാഞ്ഞങ്ങാട് 47, കണ്ണൂർ 82, പയ്യന്നൂർ 56, തലശ്ശേരി 51 എന്നിങ്ങനെയാണു പ്രതിദിന സർവീസുകളാണുള്ളത്.‌

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106777/with-the-increase-in-fuel-prices-in-kerala-ksrtc-is-dependent-on-karnataka-in-north-malabar)