---
title: "കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ നായ്ക്കളുടെ അഭ്യാസ പ്രകടനം എന്റെ കേരളം മെഗാ എക്സിബിഷനിൽ അരങ്ങേറി. "
english_title: "A training performance by the dogs of the dog squad of the Kerala Police was staged at the My Kerala Mega Exhibition."
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106780/a-training-performance-by-the-dogs-of-the-dog-squad-of-the-kerala-police-was-staged-at-the-my-kerala-mega-exhibition"
published_at: "2023-04-02T21:11:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6429a34aecc5c_zffgd.jpg"
keywords: []
---

# കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ നായ്ക്കളുടെ അഭ്യാസ പ്രകടനം എന്റെ കേരളം മെഗാ എക്സിബിഷനിൽ അരങ്ങേറി. 

> **Lead Summary:** **കൊച്ചി:** കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ നായ്ക്കളുടെ അഭ്യാസ പ്രകടനം എന്റെ കേരളം മെഗാ എക്സിബിഷനിൽ അരങ്ങേറി. മണം പിടിച്ച് കുറ്റവാളികളെയും സ്ഫോടക വസ്തുക്കളുമെല്ലാം കണ്ടെത്തുന്ന നായ്ക്കളെ നേരിട്ട് കാണാനും അഭ്യാസ പ്രകടനം ആസ്വദിക്കാനും നൂറുകണക്കിന് പേരാണ് പ്രദർശന നഗരിയിൽ ഒത്തു ചേർന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പൊലീസ് നായ്ക്കളുടെ അഭ്യാസ പ്രകടനങ്ങൾ അരങ്ങേറിയത്. ഇതിനായി പ്രധാന വേദിക്ക് സമീപം പ്രത്യേക വേദി തന്നെ ഒരുക്കിയിരുന്നു.

## Article Content

**കൊച്ചി:** കേരള പൊലീസിന്റെ ഡോഗ് സ്ക്വാഡിലെ നായ്ക്കളുടെ അഭ്യാസ പ്രകടനം എന്റെ കേരളം മെഗാ എക്സിബിഷനിൽ അരങ്ങേറി. മണം പിടിച്ച് കുറ്റവാളികളെയും സ്ഫോടക വസ്തുക്കളുമെല്ലാം കണ്ടെത്തുന്ന നായ്ക്കളെ നേരിട്ട് കാണാനും അഭ്യാസ പ്രകടനം ആസ്വദിക്കാനും നൂറുകണക്കിന് പേരാണ് പ്രദർശന നഗരിയിൽ ഒത്തു ചേർന്നത്. ഞായറാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് പൊലീസ് നായ്ക്കളുടെ അഭ്യാസ പ്രകടനങ്ങൾ അരങ്ങേറിയത്. ഇതിനായി പ്രധാന വേദിക്ക് സമീപം പ്രത്യേക വേദി തന്നെ ഒരുക്കിയിരുന്നു.

പെട്ടിമുടി ദുരന്തത്തിൽ നിരവധി മൃതദേഹങ്ങൾ കണ്ടെത്താൻ രക്ഷാപ്രവർത്തകരെ സഹായിച്ച എറണാകുളം സിറ്റി പൊലീസിന്റെ കഡാവർ ഡോഗായ മായ, സ്ഫോടക വസ്തുക്കൾ കണ്ടെത്താൻ പരിശീലനം ലഭിച്ച നായ്ക്കളായ എറണാകുളം റൂറൽ പൊലീസിന്റെ അർജുൻ, തൃശൂർ സിറ്റിയുടെ ആനി, ആലപ്പുഴയുടെ ജാമി, എറണാകുളം സിറ്റിയുടെ ജാമി, ലഹരിവസ്തുക്കൾ പിടികൂടാൻ പരിശീലനം ലഭിച്ച ആലപ്പുഴ ലിസി, പാലക്കാട് ബെറ്റി, കുറ്റവാളികളെ കണ്ടെത്താൻ പരിശീലനം ലഭിച്ച ട്രാക്കർ നായ്ക്കളായ എറണാകുളം സിറ്റിയുടെ സോന, മലപ്പുറം ജീത്തു എന്നിവരായിരുന്നു അഭ്യാസപ്രകടനങ്ങൾ കാഴ്ചവെച്ചത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106780/a-training-performance-by-the-dogs-of-the-dog-squad-of-the-kerala-police-was-staged-at-the-my-kerala-mega-exhibition)