---
title: "യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ പദയാത്ര കൊളക്കാടില്‍ സമാപിച്ചു"
english_title: "Youthe congress kanichar comittee Walking was finished at kolakad"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/10683/youthe-congress-kanichar-comittee-walking-was-finished-at-kolakad"
published_at: "2021-11-14T19:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/619115be837b1_IMG-20211114-WA0037.jpg"
keywords: []
---

# യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ പദയാത്ര കൊളക്കാടില്‍ സമാപിച്ചു

> **Lead Summary:**  കൊളക്കാട് : 'തീവ്രവാദം വിസ്മയം അല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല 'എന്നീ മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം പ്രസിഡന്റ് സിനോ ജോസ് നയിച്ച ' ഇന്ത്യ യുണൈറ്റഡ് ' പദയാത്ര കൊളക്കാടില്‍ സമാപിച്ചു.

## Article Content

 കൊളക്കാട് : 'തീവ്രവാദം വിസ്മയം അല്ല, ലഹരിക്ക് മതമില്ല, ഇന്ത്യ മതരാഷ്ട്രമല്ല 'എന്നീ മുദ്രാവാക്യമുയര്‍ത്തിപ്പിടിച്ച് കൊണ്ട് യൂത്ത് കോണ്‍ഗ്രസ് കണിച്ചാര്‍ മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തില്‍ മണ്ഡലം പ്രസിഡന്റ് സിനോ ജോസ് നയിച്ച ' ഇന്ത്യ യുണൈറ്റഡ് ' പദയാത്ര കൊളക്കാടില്‍ സമാപിച്ചു.

നെടുംപുറംചാലിൽനിന്ന് ആരംഭിച്ച പദയാത്ര ഡി.സി.സി ജനറല്‍ സെക്രട്ടറി ലിസി ജോസഫ് ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ്‌ മൈക്കിൾ ടി മാലത്ത് സിനോ ജോസിന് പതാക കൈമാറി. കൊളക്കാടിൽ നടന്ന സമാപന സമ്മേളനം കെപിസിസി സെക്രട്ടറി ചന്ദ്രന്‍ തില്ലങ്കേരി ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിനോ ജോസ് അധ്യക്ഷത വഹിച്ചു.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി ശരത് ചന്ദ്രന്‍, യൂത്ത് കോണ്‍ഗ്രസ് നിയോജക മണ്ഡലം പ്രസിഡണ്ട് സോനു വല്ലത്തുകാരന്‍, ഡിസിസി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം സണ്ണി മേച്ചേരിയിൽ, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്‌ അരുണ്‍ എം പ്രസാദ്‌, ജിബിൻ ജെയ്സൺ തുടങ്ങിയവർ സംസാരിച്ചു. വൈസ് പ്രസിഡന്റ്‌ ആദര്‍ശ് തോമസ്, പി.ടി മനു, ജെസ്റ്റിന്‍ ജോസഫ്, പി.ടി ഷിനു, മെറീന മാത്യു, അനശ്വര സജീവന്‍, തുടങ്ങിയവര്‍ നേതൃത്വം നൽകി.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/10683/youthe-congress-kanichar-comittee-walking-was-finished-at-kolakad)