---
title: "മക് ഡൊണാള്‍ഡ് യു.എസിലെ എല്ലാ ഓഫീസുകളും താത്കാലികമായി അടച്ചുപൂട്ടുന്നു."
english_title: "McDonald usa"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106832/mcdonald-usa"
published_at: "2023-04-03T10:52:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a62e3f4085_images_(18).jpeg"
keywords: []
---

# മക് ഡൊണാള്‍ഡ് യു.എസിലെ എല്ലാ ഓഫീസുകളും താത്കാലികമായി അടച്ചുപൂട്ടുന്നു.

> **Lead Summary:** ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക് ഡൊണാള്‍ഡ് യു.എസിലെ എല്ലാ ഓഫീസുകളും താത്കാലികമായി അടച്ചുപൂട്ടുന്നു.

## Article Content

ലോകത്തിലെ ഏറ്റവും വലിയ ഫാസ്റ്റ് ഫുഡ് ശൃംഖലകളിലൊന്നായ മക് ഡൊണാള്‍ഡ് യു.എസിലെ എല്ലാ ഓഫീസുകളും താത്കാലികമായി അടച്ചുപൂട്ടുന്നു.

ഈ ആഴ്ച തന്നെ ഓഫീസുകള്‍ അടച്ചുപൂട്ടുമെന്നും പിരിച്ചുവിടല്‍ പ്രഖ്യാപിക്കുന്നതിന്റെ ഭാഗമാണിതെന്നും വാള്‍ സ്ട്രീറ്റ് ജേണല്‍ റിപ്പോര്‍ട്ട് ചെയ്തു.

തിങ്കളാഴ്ച മുതല്‍ ബുധനാഴ്ച വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ തയാറാകണം എന്ന് ചൂണ്ടിക്കാട്ടി കമ്ബനി കഴിഞ്ഞ ആഴ്ച തൊഴിലാളികള്‍ക്ക് ഇ-മെയില്‍ നല്‍കിയിരുന്നു. എത്ര ജീവനക്കാരെ പിരിച്ചു വിടും എന്നത് സംബന്ധിച്ച്‌ വ്യക്തതയില്ല.

ഏപ്രില്‍ മൂന്ന് മുതലുള്ള ആഴ്ചയില്‍ സ്ഥാപനത്തിന്റെ ജീവനക്കാരുടെ നിലയും അവരുടെ പങ്കും സംബന്ധിച്ച്‌ പ്രധാന തീരുമാനങ്ങള്‍ പങ്കുവെക്കുമെന്നാണ് കമ്ബനി ജീവനക്കാര്‍ക്ക് നല്‍കിയ ഇ -മെയില്‍ സന്ദേശത്തില്‍ വ്യക്തമാക്കിയത്.

ഈ ആഴ്ച ഷെഡ്യൂള്‍ ചെയ്ത, ജീവനക്കാര്‍ നേരിട്ട് ഹാജരാകേണ്ട യോഗങ്ങളെല്ലാം റദ്ദാക്കുകയും ചെയ്തിട്ടുണ്ട്.

ബിസിനസ് തന്ത്രങ്ങള്‍ പരിഷ്‍കരിക്കുന്നതിന്റെ ഭാഗമായി ജീവനക്കാരുടെ നില അവലോകനം ചെയ്യുമെന്ന് കമ്ബനി ജനുവരിയില്‍ വ്യക്തമാക്കിയിരുന്നു. ബുധനാഴ്ച പിരിച്ചുവിടല്‍ പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106832/mcdonald-usa)