---
title: "സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്"
english_title: "Cyber crime kerala"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106842/cyber-crime-kerala"
published_at: "2023-04-03T11:16:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a687060d62_images_(19).jpeg"
keywords: []
---

# സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്

> **Lead Summary:**  സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്. കഴിഞ്ഞ ആറ് വർഷത്തെ കണക്കിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് 2022ലാണ്. പ്രതിമാസം പത്ത് കോടി രൂപയാണ് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ കൈക്കലാക്കുന്നത്. 2017ൽ 320 സൈബർ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2018ൽ 340, 2019ൽ 307, 2020 - 21ൽ 426 ഉം 626 ഉം കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ 2022ൽ കേസുകളുടെ എണ്ണം 815 ആയി ഉയർന്നു. 2023ൽ ഒറ്റ മാസം ഉണ്ടായത് 64 കേസുകൾ. പണമിടപാടുകൾ ഡിജിറ്റലായതോടെ ഓൺലൈൻ സാമ്ബത്തിക കുറ്റകൃത്യങ്ങളാണ് അധികവും. കേരളത്തിൽ നിന്ന് പ്രതിമാസം 10 കോടിയോളം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കുന്നത്. നാഷണൽ ക്രൈം, സൈബർ ക്രൈം പോർട്ടൽ, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരത്തിലുള്ളവരാണ് ഇരകളിലേറെയും. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ വിലാസങ്ങളിലെടുത്ത ഫോണും ഇന്റർനെറ്റ് കണക്ഷനുമാണ് സംഘങ്ങൾ ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനകം രജിസ്റ്റർ ചെയ്ത കേസുകളിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും, വടക്കേ ഇന്ത്യയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. പ്രധാന പ്രതികളടക്കം നിരവധി കണ്ണികളെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

## Article Content

 സംസ്ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളിൽ വൻ വർദ്ധനവ്. കഴിഞ്ഞ ആറ് വർഷത്തെ കണക്കിൽ ഏറ്റവും കൂടുതൽ കേസുകൾ രജിസ്റ്റർ ചെയ്തത് 2022ലാണ്. പ്രതിമാസം പത്ത് കോടി രൂപയാണ് ഓൺലൈൻ തട്ടിപ്പുസംഘങ്ങൾ കൈക്കലാക്കുന്നത്. 2017ൽ 320 സൈബർ കേസുകളാണ് സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തത്. 2018ൽ 340, 2019ൽ 307, 2020 - 21ൽ 426 ഉം 626 ഉം കേസുകൾ രജിസ്റ്റർ ചെയ്തു. എന്നാൽ 2022ൽ കേസുകളുടെ എണ്ണം 815 ആയി ഉയർന്നു. 2023ൽ ഒറ്റ മാസം ഉണ്ടായത് 64 കേസുകൾ. പണമിടപാടുകൾ ഡിജിറ്റലായതോടെ ഓൺലൈൻ സാമ്ബത്തിക കുറ്റകൃത്യങ്ങളാണ് അധികവും. കേരളത്തിൽ നിന്ന് പ്രതിമാസം 10 കോടിയോളം രൂപയാണ് തട്ടിപ്പ് സംഘം കൈക്കലാക്കുന്നത്. നാഷണൽ ക്രൈം, സൈബർ ക്രൈം പോർട്ടൽ, സൈബർ പൊലീസ് സ്റ്റേഷനുകൾ എന്നിവിടങ്ങളിൽ ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് വിലയിരുത്തൽ. തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് നഗരത്തിലുള്ളവരാണ് ഇരകളിലേറെയും. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്ന് വ്യാജ വിലാസങ്ങളിലെടുത്ത ഫോണും ഇന്റർനെറ്റ് കണക്ഷനുമാണ് സംഘങ്ങൾ ഉപയോഗിക്കുന്നത്. കഴിഞ്ഞ ഒരുവർഷത്തിനകം രജിസ്റ്റർ ചെയ്ത കേസുകളിൽ വടക്ക് കിഴക്കൻ സംസ്ഥാനങ്ങളും, വടക്കേ ഇന്ത്യയും കേന്ദ്രീകരിച്ചാണ് അന്വേഷണം നടന്നത്. പ്രധാന പ്രതികളടക്കം നിരവധി കണ്ണികളെ സൈബർ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106842/cyber-crime-kerala)