---
title: "ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്ന് മാർബർഗ് വൈറസ്; 9 മരണം - മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന"
english_title: "African virus"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106845/african-virus"
published_at: "2023-04-03T11:25:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a6aba97921_images_(20).jpeg"
keywords: []
---

# ആഫ്രിക്കൻ രാജ്യങ്ങളിൽ പടർന്ന് മാർബർഗ് വൈറസ്; 9 മരണം - മുന്നറിയിപ്പുമായി ലോകാരോ​ഗ്യ സംഘടന

> **Lead Summary:** ആഫ്രിക്കൻ രാജ്യങ്ങളിൽ മാർബർഗ് വൈറസ് പടരുന്നു. ഗിനിയയിലും ടാൻസാനിയയിലുമായി 9പേർ മരിച്ചു.

## Article Content

ആഫ്രിക്കൻ രാജ്യങ്ങളിൽ മാർബർഗ് വൈറസ് പടരുന്നു. ഗിനിയയിലും ടാൻസാനിയയിലുമായി 9പേർ മരിച്ചു.

ഈ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണംെന്ന് യുഎസ് സെന്റർ ഫോർ ഡിസീസ് കൺട്രോൾ മുന്നറിയിപ്പ് നൽകി.

ഗിനിയയിലേക്കും ടാൻസാനിയയിലേക്കും പൗരൻമാർ യാത്ര ചെയ്യുന്നത് സൗദി അറേബ്യയും ഒമാനും വിലക്കി. രോഗം പകരാൻ സാധ്യതയുണ്ടെന്ന് കാമറൂണിന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകി.

ലോകാരോഗ്യ സംഘടനയുടെ അഭിപ്രായത്തിൽ ഉയർന്ന മരണനിരക്കുള്ളതും പകർച്ചവ്യാധി സാധ്യതയുള്ളതുമായ വൈറസാണു മാർബർഗ്. ഇക്വറ്റേറിയൻ ഗിനിയയിൽ ഫെബ്രുവരിയിലാണ് വൈറസ് ആദ്യമായി സ്ഥിരീകരിച്ചത്. പനി, വിറയൽ, പേശി വേദന, ചുണങ്ങു, തൊണ്ടവേദന, വയറിളക്കം, ക്ഷീണം,രക്തസ്രാവം അല്ലെങ്കിൽ ചതവ് എന്നിവയ്ക്ക് കാരണമാകുന്ന അപൂർവവും മാരകവുമായ രോഗമാണ് ഇതെന്ന് രലോകാരോഗ്യ സംഘടന പറയുന്നു.

രോഗിയിൽ നിന്നോ, വൈറസ് ബാധിച്ചു മരിച്ച ആളുടെ രക്തത്തിൽ നിന്നോ ശരീര സ്രവങ്ങളിലൂടെയോ വൈറസ് പകരാമെന്നാണു കണ്ടെത്തൽ. മലിനമായ വസ്തുക്കൾ (വസ്ത്രങ്ങൾ, കിടക്കകൾ, സൂചികൾ, മെഡിക്കൽ ഉപകരണങ്ങൾ പോലുള്ളവ) ഉപയോഗിക്കുന്നതു മൂലമോ വവ്വാലുകൾ പോലുള്ള മൃഗങ്ങളുമായുള്ള സമ്ബർക്കം വഴിയും വൈറസ് പടർന്നേക്കാം.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106845/african-virus)