---
title: "മലപ്പുറത്ത് വീടിന്റെ ടെറസിനു മുകളിൽ യുവതിയുടെ മൃതദേഹം"
english_title: "Body of a young woman on the terrace of a house in Malappuram"
publisher: "malayorashabdam.in"
canonical_url: "https://malayorashabdam.truevisionnews.com/news/106859/body-of-a-young-woman-on-the-terrace-of-a-house-in-malappuram"
published_at: "2023-04-03T12:09:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/642a75579f91b_Screenshot_2023-04-03-12-03-37-26_439a3fec0400f8974d35eed09a31f914.jpg"
keywords: []
---

# മലപ്പുറത്ത് വീടിന്റെ ടെറസിനു മുകളിൽ യുവതിയുടെ മൃതദേഹം

> **Lead Summary:** **വാഴക്കാട്**: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് വാഴക്കാട് വീടിന്റെ ടെറസ്സിന് മുകളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ചെറുവട്ടൂർ നെരോത്ത് താമസിക്കുന്ന മുഹിയുദ്ദീന്റെ ഭാര്യ പൂതാടമ്മൽ നജുമുന്നീസയെ ആണ് വീട്ടിലെ ടെറസിന് മുകളിൽ മരിച്ച നിലയിൽ ഞായറാഴ്ച പുലർച്ചെ കണ്ടെത്തിയത്.

## Article Content

**വാഴക്കാട്**: മലപ്പുറം കൊണ്ടോട്ടിക്കടുത്ത് വാഴക്കാട് വീടിന്റെ ടെറസ്സിന് മുകളിൽ യുവതിയെ മരിച്ചനിലയിൽ കണ്ടെത്തി. ചെറുവട്ടൂർ നെരോത്ത് താമസിക്കുന്ന മുഹിയുദ്ദീന്റെ ഭാര്യ പൂതാടമ്മൽ നജുമുന്നീസയെ ആണ് വീട്ടിലെ ടെറസിന് മുകളിൽ മരിച്ച നിലയിൽ ഞായറാഴ്ച പുലർച്ചെ കണ്ടെത്തിയത്.

നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് സംഭവ സ്ഥലത്ത് വാഴക്കാട് പോലീസ് സ്ഥലത്തെത്തി. മലപ്പുറത്തുനിന്നെത്തിയ വിരലടയാള വിദഗ്ധരും ഡോഗ്സ്ക്വാഡും പരിശോധന നടത്തി.മലപ്പുറം എസ്.പി.സുജിത്ത് ദാസ്, കൊണ്ടോട്ടി എ.എസ്.പി. വിജയഭാരത റെഡ്ഡി എന്നിവർ സംഭവസ്ഥലത്ത് എത്തി തുടർ അന്വേഷണം നടത്തുകയും ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം ഉച്ചയോടെ കോഴിക്കോട് മെഡിക്കൽ കോളേജിൽ മൃതദേഹപരിശോധനയ്ക്കായി കൊണ്ടുപോകുകയും ചെയ്തു. മൃതദേഹപരിശോധനയ്ക്ക് ശേഷം രാത്രി വാഴക്കാട് വലിയ ജുമാ മസ്ജിദിൽ ഖബറടക്കും.

### Related Links & Sources
- [Original Story Source](https://malayorashabdam.truevisionnews.com/news/106859/body-of-a-young-woman-on-the-terrace-of-a-house-in-malappuram)